2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ഇളം മനസ്സില്‍ കള്ളമില്ല; വരേണ്ടെന്ന് പറഞ്ഞാലും കുട്ടികള്‍ എത്തുന്നു; നവകേരള സദസ്സില്‍ കുട്ടികളെ പങ്കെടുപ്പിച്ച സംഭവത്തില്‍ മുഖ്യമന്ത്രി

കോഴിക്കോട്:നവകേരള സദസ്സില്‍ കുട്ടികളെ പങ്കെടുപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി. കോഴിക്കോട് പേരാമ്പ്ര മണ്ഡലത്തിലെ നവകേരള സദസ്സില്‍ നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രി വിഷയത്തെ സംബന്ധിച്ച് പ്രതികരിച്ചത്.സ്‌കൂളിലെ കുട്ടികളെ നിര്‍ത്തേണ്ട എന്ന് പറഞ്ഞിട്ടും പലയിടത്തും കുട്ടികള്‍ വരുന്നുവെന്ന് പിണറായി വിജയന്‍ പറഞ്ഞു. രാഷ്ട്രീയ വേര്‍തിരിവ് നമ്മുടെ മനസ്സില്‍ ആണല്ലോയെന്നും ഇളം മനസ്സില്‍ കള്ളമില്ലെന്നും കുട്ടികള്‍ അവരുടെ ജീവിതത്തിലെ പ്രധാന കാര്യം ആയാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് ഒപ്പമുണ്ട് എന്ന സന്ദേശമാണ്ഈ ജനപ്രവാഹത്തിലൂടെ ലഭിക്കുന്നത്.

അതിനു നന്ദിയുണ്ട്. ഇറങ്ങേണ്ടെന്ന് പറഞ്ഞിട്ടും കുട്ടികള്‍ പരിപാടിക്കെത്തുകയാണ്. മന്ത്രിസഭ ഒന്നായി കാണാനുള്ള സന്തോഷം പങ്കിടുകയാണ് കുട്ടികള്‍. അതിനെ എതിര്‍ക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണം നാട് സ്വീകരിച്ചിട്ടില്ലെന്നും അതിന്റെ തെളിവാണ് ജനക്കൂട്ടമെന്നും കുറ്റ്യാടി മേന്മുണ്ടയില്‍ നടന്ന നവകേരള സദസ്സില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വരുന്ന വഴികളിലെല്ലാം ആളുകള്‍ കാത്തു നില്‍ക്കുകയാണ്. വീടുകള്‍ക്ക് മുന്‍പിലും ഇടറോഡുകളിലുമെല്ലാം ആളുകള്‍ കാത്തു നില്‍ക്കുകയാണ്. സ്ത്രീകളും കുട്ടികളുമെല്ലാം വീടിന്റെ ഗെയ്റ്റിന്റെ അടുത്ത് വന്ന് യാത്രയെ ആശീര്‍വദിക്കുകയാണ്. കുഞ്ഞുങ്ങള്‍ വരെ സ്‌കൂള്‍ വിട്ട ശേഷം റോഡു സൈഡില്‍ കാണാന്‍ കാത്തു നില്‍ക്കുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഉദ്ഘാടന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. നാടിന് ആവശ്യമായ സഹായം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ആണ് അവരുടെ ശ്രമമെന്നും പിണറായി വിജയന്‍ ആരോപിച്ചു. നിഷേധ നിലപാട് ആണ് കേന്ദ്രം സ്വീകരിക്കുന്നത്. കേരളത്തിന്റെ വികസനത്തോട് മുഖം തിരിക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേത്. കോഴിക്കോട് എയിംസ് ഇതുവരെ അനുവദിച്ചില്ല. കേരളത്തെ സാമ്പത്തികമായി ഞെരുക്കാന്‍ ആണ് ശ്രമമെന്നും പിണറായി വിജയന്‍ പറഞ്ഞു.

Content Highlights:chief minister response childrens in nava kerala sadas


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.