തിരുവനന്തപുരം: അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുസ്മരിക്കാന്‍ കെ.പി.സി.സി. സംഘടിപ്പിക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച്ച വൈകീട്ട് തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളിലാണ് പരിപാടി നടക്കുക. കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനാണ് ചടങ്ങിന്റെ അധ്യക്ഷന്‍.
വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും. മുഖ്യമന്ത്രിയെ ക്ഷണിക്കുന്ന കാര്യത്തില്‍ കെ.പി.സി.സി ചര്‍ച്ച നടത്തിയിരുന്നു. മുതിര്‍ന്ന നേതാക്കളാണ് മുഖ്യമന്ത്രിയെ ചടങ്ങിലേക്ക് ക്ഷണിക്കണമെന്ന് അഭിപ്രായപ്പെട്ടത്. പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആണ് മുഖ്യമന്ത്രിയെ ക്ഷണിച്ചത്.
ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെത്തുടര്‍ന്ന് കെ.പി.സി.സി പ്രഖ്യാപിച്ച ഒരാഴ്ച്ചത്തെ ദുഖാചരണം ഈ അനുസ്മരണ പരിപാടിയോടെ സമാപിക്കും.
Comments are closed for this post.