തിരുവനന്തപുരം: ഭരണഘടന തൊട്ട് സത്യം ചെയ്യുന്നവര്‍ തന്നെ ഭരണഘടനയെ എതിര്‍ക്കുന്നുവനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടന ആക്രമണങ്ങള്‍ നേരിടുന്ന കാലമാണിത്. ഭരണഘടന തകര്‍ന്നാല്‍ രാജ്യത്തിന്റെ പരമാധികാരം തകരുമെന്ന് അദ്ദേഹം പറഞ്ഞു. നവോത്ഥാന സംരക്ഷണ സമിതിയുടെ ഭരണഘടനാ സംരക്ഷണ സമ്മേളനവും മതേതര സംഗമവും ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ജാതി വിവേചനം, മത വിദ്വേഷം എന്നിവയുടെ ചങ്ങല കെട്ടുകള്‍ പൊട്ടിക്കാന്‍ ഭരണഘടനാ എന്ന ആയുധത്തിന് ശേഷിയുണ്ട്.രാജ്യത്തെ പാഠ പുസ്തകങ്ങളില്‍ ഗാന്ധി വധം എന്നത് ഗാന്ധിയുടെ മരണം എന്ന് തിരുത്താന്‍ ശ്രമം തുടങ്ങിയിരിക്കുന്നു.അംബേദ്കര്‍ ഭരണഘടനാ ശില്പി അല്ല എന്ന് വാദിക്കാന്‍ തുടങ്ങിയിരിക്കുന്നു.ഹിന്ദു എന്നതിന്റെ വിപരീത പദം മുസ്ലിം എന്ന് പഠിപ്പിച്ചു തുടങ്ങിയിരിക്കുന്നു.
ഭരണഘടനാ തകര്‍ന്നാല്‍ രാഷ്ട്രത്തിന്റെ പരമാധികാരം വരെ തകരും.വ്യക്തി സ്വാതന്ത്ര്യവും തകരും.അതിലേക്ക് പോകാതെ സംരക്ഷിക്കണം.ഭരണഘടനയില്‍ തൊട്ട് സത്യം ചെയ്ത് അധികാരം എല്‍ക്കുന്നവര്‍ വരെ അതിന്റെ മൂല്യങ്ങള്‍ക്ക് എതിരെ അഭിപ്രായ പ്രകടനം നടത്തുന്നു.അതിലെ അപകടം വലുതാണ്.ലെജിസ്ലേ്ചര്‍ എക്‌സിക്യുട്ടീവ്, ജുഡീഷ്യറി എന്നിവ പരസ്പരം മറികടക്കാതിരിക്കന്‍ ഉള്ള ചെക്ക് & ബാലന്‍സ് സംവിധാനം ഇവിടെയുണ്ട്.ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കും എന്ന് ആര്‍എസ്എസ് പ്രഖ്യാപിച്ചതാണ്.അത് ഭരണഘടനയ്ക്ക് എതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജാതി വിവേചനം, മത വിദ്വേഷം എന്നിവയുടെ ചങ്ങല കെട്ടുകള്‍ പൊട്ടിക്കാന്‍ ഭരണഘടനാ എന്ന ആയുധത്തിന് ശേഷിയുണ്ട്.രാജ്യത്തെ പാഠ പുസ്തകങ്ങളില്‍ ഗാന്ധി വധം എന്നത് ഗാന്ധിയുടെ മരണം എന്ന് തിരുത്താന്‍ ശ്രമം തുടങ്ങിയിരിക്കുന്നു.അംബേദ്കര്‍ ഭരണഘടനാ ശില്പി അല്ല എന്ന് വാദിക്കാന്‍ തുടങ്ങിയിരിക്കുന്നു.ഹിന്ദു എന്നതിന്റെ വിപരീത പദം മുസ്ലിം എന്ന് പഠിപ്പിച്ചു തുടങ്ങിയിരിക്കുന്നു.ഭരണഘടനാ തകര്‍ന്നാല്‍ രാഷ്ട്രത്തിന്റെ പരമാധികാരം വരെ തകരും.വ്യക്തി സ്വാതന്ത്ര്യവും തകരും.അതിലേക്ക് പോകാതെ സംരക്ഷിക്കണം.
ഭരണഘടനയില്‍ തൊട്ട് സത്യം ചെയ്ത് അധികാരം എല്‍ക്കുന്നവര്‍ വരെ അതിന്റെ മൂല്യങ്ങള്‍ക്ക് എതിരെ അഭിപ്രായ പ്രകടനം നടത്തുന്നു.അതിലെ അപകടം വലുതാണ്.ലെജിസ്ലേ്ചര്‍ എക്‌സിക്യുട്ടീവ്, ജുഡീഷ്യറി എന്നിവ പരസ്പരം മറികടക്കാതിരിക്കന്‍ ഉള്ള ചെക്ക് & ബാലന്‍സ് സംവിധാനം ഇവിടെയുണ്ട്.ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കും എന്ന് ആര്‍എസ്എസ് പ്രഖ്യാപിച്ചതാണ്.അത് ഭരണഘടനയ്ക്ക് എതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments are closed for this post.