തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ജൂണ്‍ 27 വരെയുള്ള ഔദ്യോഗിക, പൊതു പരിപാടികള്‍ മാറ്റിവച്ചതായി ഓഫിസ് അറിയിച്ചു. വിദേശപര്യടനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രി ആരോഗ്യപരമായ കാരണങ്ങളാല്‍ വിശ്രമത്തിലാണ്. മുഖ്യമന്ത്രിക്ക് സുഖമില്ലാത്ത സാഹചര്യത്തില്‍ കഴിഞ്ഞ മന്ത്രിസഭായോഗം ഓണ്‍ലൈനായാണ് ചേര്‍ന്നത്.
12 ദിവസത്തെ വിദേശപര്യടനത്തിനുശേഷം ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മുഖ്യമന്ത്രി തിരിച്ചെത്തിയത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും അദ്ദേഹം ഓഫീസില്‍ എത്തിയിരുന്നില്ല. നേരിട്ടുള്ള യോഗമാണെന്ന് ആദ്യം പറഞ്ഞെങ്കിലും ചൊവ്വാഴ്ച രാത്രിയാണ് ഓണ്‍ലൈനായി ചേരാന്‍ തീരുമാനമെടുത്തത്.
മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുത്തു. സുഖമില്ലാത്തതിനാലാണ് മന്ത്രിസഭാ യോഗം ഓണ്‍ലൈനായി നടത്തേണ്ടിവന്നതെന്ന് മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിച്ചു. 30ന് വിരമിക്കുന്ന ചീഫ് സെക്രട്ടറി വി.പി. ജോയിക്കും പോലീസ് മേധാവി അനില്‍ കാന്തിനും പകരക്കാരെ നിയമിക്കുന്നത് ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തില്ല. 27ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഈ നിയമനങ്ങള്‍ തീരുമാനിക്കും.
Comments are closed for this post.