2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

മുഖ്യമന്ത്രി പെരുമാറ്റചട്ടം ലംഘിച്ചെന്ന്; നോട്ടിസ് അയച്ച് ജില്ലാ കലക്ടര്‍

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ പെരുമാറ്റചട്ടം ലംഘിച്ചെന്നു പരാതി. സംഭവത്തില്‍ കാരണം കാണിക്കാന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ മുഖ്യമന്ത്രിക്ക് നോട്ടിസ് അയച്ചു. 48 മണിക്കൂറിനുള്ളില്‍ രേഖാമൂലം വിശദീകരണം ബോധിപ്പിക്കാനാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച്  പാര്‍ട്ടി ചിഹ്നം പ്രദര്‍ശിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ അഗതി വൃദ്ധമന്ദിരങ്ങളില്‍ വാക്‌സിന്‍ എത്തിക്കുമെന്ന് പ്രഖ്യാപനം നടത്തിയെന്നാണ് പരാതി.
ഈ പ്രഖ്യാപനം നടത്താന്‍ മുന്‍കൂര്‍ അനുവാദം വാങ്ങിയിരുന്നോ എന്ന് വിശദീകരിക്കണമെന്നാണ് കണ്ണൂര്‍ ജില്ലാ കലക്ടര്‍ നോട്ടിസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.