ദുബൈ: അമേരിക്കയിലെ മേയോ ക്ലിനിക്കില്‍ ചികിത്സയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബൈയില്‍ എത്തി. ഒരാഴ്ച യുഎഇയിലെ വിവിധ എമിറേറ്റുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കും.
ഒരാഴ്ച യു.എ.ഇയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. 2 ദിവസത്തെ വിശ്രമത്തിനുശേഷം അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍ യുഎഇ അധികൃതരുമായി കൂടിക്കാഴ്ച നടത്തും.
ഫെബ്രുവരി നാലിനു ദുബൈ എക്‌സ്‌പോയിലെ കേരള പവിലിയന്‍ ഉദ്ഘാടനം ചെയ്യും. അഞ്ചിനു രാവിലെ യുഎഇയിലെ വ്യവസായ പ്രമുഖര്‍ പങ്കെടുക്കുന്ന പരിപാടിയുടെ ഉദ്ഘാടനവും വൈകിട്ട് നോര്‍ക്ക സമ്മേളനത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കും.
ഏഴിനു തിരുവനന്തപുരത്തെത്തുമെന്നു പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി ഇന്നെത്തുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്.
Comments are closed for this post.