തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് അടിയന്തരപ്രമേയ ചര്‍ച്ചകളെ ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തരപ്രമേയം വേണമോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കുന്ന അവസ്ഥയിലാണ് കാര്യങ്ങളെന്നും പ്രതിപക്ഷം ഔദാര്യത്തിന് വേണ്ടി നില്‍ക്കില്ലെന്നും സതീശന്‍ പറഞ്ഞു.
മുഖ്യമന്ത്രിക്ക് അടിയന്തര പ്രമേയ ചര്‍ച്ചകളേയും പ്രതിപക്ഷത്തേയും പേടിയാണ്. സര്‍ക്കാരിന്റെ നിലപാടിനൊപ്പമാണ് സ്പീക്കര്‍ നില്‍ക്കുന്നതെന്നാണ് അദ്ദേഹത്തോടുള്ള പരാതി. അടിസ്ഥാന ആവശ്യങ്ങളില്‍ ഒരു ഒത്തുതീര്‍പ്പിനുമില്ല. പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സഭ നടത്താന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഇന്നും പ്രതിപക്ഷ നേതാവ് വിമര്‍ശനം ഉയര്‍ത്തി. റിയാസിനെ പോലെ എം.എല്‍.എയായ ഉടന്‍ മന്ത്രിയാകാനുള്ള ഭാഗ്യം എല്ലാവര്‍ക്കും ലഭിക്കണമെന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
Comments are closed for this post.