2023 December 02 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മുഖ്യമന്ത്രി വാ തുറക്കണം; സി.പി.എമ്മിന്റെ എല്ലാവിധ മാഫിയ ബന്ധങ്ങളുടെയും ഇടനിലക്കാരനായിരുന്നു ഇ.പി ജയരാജനെന്ന് ഷാഫി പമ്പില്‍

   

കോഴിക്കോട്: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരേ പി. ജയരാജന്‍ ഉയര്‍ത്തിയ ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടെന്താണെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ. മുഖ്യമന്ത്രി വാ തുറക്കണം. മുഖ്യമന്ത്രി പിണറായി വിജയന്റെ എല്ലാ എല്ലാവിധ സംരംഭങ്ങള്‍ക്കും കൂട്ടുനിന്ന ചരിത്രമാണ് ഇ.പി ജയരാജന്റേത്, ദേശാഭിമാനിയില്‍ ലോട്ടറി രാജാവ് സാന്‍ഡിയാഗോ മാര്‍ട്ടിന് ബോണ്ട് നല്‍കിയതടക്കം സി.പി.എം പാര്‍ട്ടിയുടെ എല്ലാവിധ മാഫിയ ബന്ധങ്ങളുടെയും ഇടനിലക്കാരനായിരുന്നു ഇ.പി ജയരാജന്‍.അങ്ങനെയുള്ള ജയരാജനോട് പിണറായി വിജയന്റെ സമീപനം എന്താണ് എന്ന് അറിയുവാന്‍ പൊതുസമൂഹം ആഗ്രഹിക്കുന്നുണ്ടെന്നും ഷാഫി പറമ്പില്‍ എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചു.

 

ഫേസ് ബുക്ക്‌പോസ്റ്റിന്റെ പൂര്‍ണ രൂപം

 

സാജന്‍ പാറയില്‍ എന്നു പറഞ്ഞ ആന്തൂര്‍ സ്വദേശിയെ ഓര്‍മ്മയുണ്ടോ?
മനസ്സാക്ഷിയുള്ള ആര്‍ക്കും അത്ര പെട്ടെന്ന് മറക്കാന്‍ ആവില്ല.. തൊടുന്യായങ്ങള്‍ പറഞ്ഞ് ആന്തൂര്‍ നഗരസഭ അനുമതി നിഷേധിച്ച ആന്തൂര്‍ നഗരസഭയിലെ നാഷണല്‍ ഹൈവേയുടെ ഓരത്ത് പണി കഴിപ്പിച്ച കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഉടമ. അനേക വര്‍ഷം പ്രവാസ ലോകത്ത് ജീവിച്ച് അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ട് സ്വന്തം നാട്ടില്‍ ഒരു സംരംഭം തുടങ്ങുവാനുള്ള ആഗ്രഹത്താല്‍ പണികഴിപ്പിച്ച തന്റെ സ്വപ്നത്തില്‍ തച്ചുടച്ച നഗരസഭ ചെയര്‍പേഴ്‌സന്റെയും അധികാരികളോടുടെയും ക്രൂരതയുടെ ഫലമായി ജീവനൊടുക്കിയ പ്രവാസി വ്യവസായി, അവിടെയാണ് അതേ നഗരസഭയാണ് കുന്നിടിച്ചും പ്രകൃതിയെ നശിപ്പിച്ചും നിയമവിരുദ്ധമായി കെട്ടിപ്പൊക്കിയ ആയുര്‍വേദ റിസോര്‍ട്ടിന് എല്ലാ ഒത്താശയും ചെയ്തു നല്‍കിയത്,അതിന് കാരണം ആ സംരംഭത്തിന്റെ ഉടമ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗത്തിന്റെ മകനും ഭാര്യയുമാണ് എന്നതാണ്.
ഇ പി ജയരാജന്റെ മകന്‍ ജയ്‌സണെപ്പോലെയല്ല സാജന്‍,അയാളുടെ ഫയലുകള്‍ ചുവപ്പുനാടയിലും ചെങ്കൊടിയിലും തടഞ്ഞു വെക്കപ്പെട്ടിരുന്നു, തന്റെ സ്വപ്നവും വിയര്‍പ്പും ഇല്ലാതാക്കിയ മനുഷ്യരോടുള്ള പ്രതിഷേധം ആയിരിക്കാം ഒരുപക്ഷേ സാജന്‍ ആത്മഹത്യ ചെയ്തത്. ഇ പി ജയരാജന്റെ റിസോര്‍ട്ടിന് അനുമതി നല്‍കിയ ഗോവിന്ദന്‍ മാഷിന്റെ ഭാര്യ പി ശ്യാമള തന്നെയാണ് ജയ്‌സണ്‍ എന്ന പ്രവാസിയുടെ സ്വപ്നത്തെ ഇല്ലാതാക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ എല്ലാ എല്ലാവിധ സംരംഭങ്ങള്‍ക്കും കൂട്ടുനിന്ന ചരിത്രമാണ് ഇ പി ജയരാജന്റേത്, ദേശാഭിമാനിയില്‍ ലോട്ടറി രാജാവ് സാന്‍ഡ്യോഗോ മാര്‍ട്ടിന് ബോണ്ട് നല്‍കിയതടക്കം സിപിഎം പാര്‍ട്ടിയുടെ എല്ലാവിധ മാഫിയ ബന്ധങ്ങളുടെയും ഇടനിലക്കാരനായിരുന്നു ഇ പി ജയരാജന്‍.അങ്ങനെയുള്ള ജയരാജനോട് പിണറായി വിജയന്റെ സമീപനം എന്താണ് എന്ന് അറിയുവാന്‍ പൊതുസമൂഹം ആഗ്രഹിക്കുന്നുണ്ട്.
പി.ജയരാജന്റെ ആരോപണത്തോട് കേരളത്തിന്റെ മുഖ്യമന്ത്രിയുടെ നിലപാടെന്താണ് എന്ന് പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു.
മുഖ്യമന്ത്രി വാ തുറക്കണം.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.