2023 September 28 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കോഴി ഇറച്ചി വില വീണ്ടും കൂടുന്നു; ഒരാഴ്ചക്കിടെ കൂടിയത് 50 രൂപ

കോഴി ഇറച്ചി വില വീണ്ടും കൂടുന്നു; ഒരാഴ്ചക്കിടെ കൂടിയത് 50 രൂപ

കോഴിക്കോട്: ഓണമടുത്തതോടെ കോഴി ഇറച്ചിയുടെ വില കുത്തനെ ഉയരുന്നു . ഒരാഴ്ച മുമ്പ് 180 രൂപയായിരുന്ന കോഴി ഇറച്ചിക്ക് ഇപ്പോള്‍ വില 230 മുതല്‍ 240 രൂപ വരെയാണ്. കോഴി ഇറച്ചിക്ക് കൃത്രിമ ക്ഷാമമുണ്ടാക്കി വില വര്‍ധിപ്പിക്കുകയാണെന്നാണ് ചിക്കന്‍ വ്യപാരി സമിതി പറയുന്നത്.

ഓണം പ്രമാണിച്ച് ഇനിയും വില വര്‍ധിക്കുമെന്ന് കരുതി ഫാമുകാര്‍ കോഴിയെ പൂഴ്ത്തിവെക്കുകയാണെന്ന് വ്യാപാരികള്‍ പറയുന്നു. വലിയ വില കൊടുത്താണ് ഏജന്റുമാര്‍ കോഴിയെ കൊണ്ടുവന്നത്. നേരത്തെ വില കൂടിയപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ടതുകൊണ്ട് വില കുറഞ്ഞിരുന്നു. ഓണം അടുക്കും തോറും ഇനിയും വില കൂടുമെന്നും കച്ചവടക്കാര്‍ പറയുന്നു. ഞങ്ങള്‍ വില വര്‍ധിപ്പിക്കുകയാണെന്നാണ് ആളുകള്‍ കരുതുന്നതെന്നും വ്യാപാരികള്‍ പറയുന്നു. വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ എത്രയും പെട്ടന്ന് ഇടപ്പെടണമെന്നാണ് വ്യാപാരികളുടെ ആവശ്യം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.