അഹമ്മദാബാദ്: കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായതെന്ന ചോദ്യത്തിന് ശേഷം ഇപ്പോഴിതാ കോഴിയെപ്പറ്റി പുതിയ ചോദ്യത്തിന് ഉത്തരം തേടേണ്ട സ്ഥിതിയാണിപ്പോള്‍ ഗുജറാത്ത് ഹൈക്കോടതിക്ക്. ഒരു ഹര്‍ജിയാണ് ഇപ്പോള്‍ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നുത്. കശാപ്പുശാലകളിലല്ലാതെ കടകളില്‍ കോഴികളെ കൊല്ലുന്നതിനെതിരായ പൊതുതാത്പര്യ ഹര്‍ജിയാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്. കോഴിയെ മൃഗമായാണോ പക്ഷിയായി ആണോ കണേണ്ടതെന്നാണ് ചോദ്യം.
സന്നദ്ധ സംഘടനകളായ അനിമല്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍, അഹിംസ മഹാ സംഘ് എന്നിവരാണ് പൊതു താത്പര്യ ഹര്‍ജിയുമായി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. കോഴി മൃഗമാണോ അല്ലയോ എന്ന ചോദ്യം ഉയര്‍ന്നതോടെ ഉത്തരം കാണാന്‍ ശ്രമിക്കുകയാണ് ഗുജറാത്ത് ഹൈക്കോടതി.
മൃഗങ്ങളെ കശാപ്പുശാലകളില്‍ വെച്ച് മാത്രമേ കൊല്ലാവു എന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഇറച്ചിക്കോഴി വില്‍ക്കുന്ന പല കടകളും അധികൃതര്‍ പൂട്ടിപ്പിച്ചു. ഇതിനെതിരെ കോഴി വില്പനക്കാരുടെ സംഘടനയും ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജിയില്‍ കോഴി മൃഗമാണെന്ന് കോടതി കണ്ടെത്തിയാല്‍ ഇറച്ചിക്കോഴികളെ കശാപ്പുശാലകളില്‍ മാത്രമേ കൊല്ലാന്‍ കഴിയൂ. എന്നാല്‍ വിധി തങ്ങള്‍ക്കനുകൂലമാകുമെന്നാണ് ഇറച്ചിക്കോഴി വില്‍പനക്കാര്‍ പ്രതീക്ഷിക്കുന്നത്.
ഹര്‍ജി സ്വീകരിച്ച് ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാര്‍, ജസ്റ്റിസ് അശുതോഷ് ശാസ്ത്രി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് സംസ്ഥാന സര്‍ക്കാര്‍, മൃഗസംരക്ഷണ ഡയറക്ടര്‍, ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) കമ്മീഷണര്‍, കമ്മീഷണര്‍ എന്നിവര്‍ക്ക് നോട്ടീസ് അയച്ചു. പക്ഷികളെ അറവുശാലയിലേക്ക് അയക്കണോ,കോഴിയെ മൃഗമായി കണക്കാക്കാമോ? നല്ല ചിക്കന്‍, ചീത്ത ചിക്കന്‍ എന്ന് എങ്ങനെ വേര്‍തിരിക്കാം തുടങ്ങിയ കാര്യങ്ങളിലാണ് ഹൈക്കോടതി വ്യക്തത തേടിയത്.
Comments are closed for this post.