2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മിസോറാമിലും ഛത്തിസ്ഗഢിലും ഇന്ന് വിധിയെഴുത്ത്; കനത്ത സുരക്ഷ

ഛത്തിസ്ഗഢില്‍ ഇന്ന് ആദ്യഘട്ടം വോട്ടെടുപ്പ് 20 മണ്ഡലങ്ങളില്‍

മിസോറാമിലും ഛത്തിസ്ഗഢിലും ഇന്ന് വിധിയെഴുത്ത്; കനത്ത സുരക്ഷ

ന്യൂഡല്‍ഹി: മിസോറാമിലും ഛത്തിസ്ഗഢിലും ഇന്ന് വിധിയെഴുത്ത്. ഛത്തിസസ്ഗഢില്‍ 20 മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. രണ്ട് ഘട്ടമായി നടക്കുന്ന ഛത്തിസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ 40 ലക്ഷത്തിലധികം വരുന്ന വോട്ടര്‍മാര്‍ക്കായി 5,304 പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്.

മാവോയിസ്റ്റ്-നക്‌സല്‍ ഭീഷണി ശക്തമായി തുടരുന്നതിനാല്‍ കനത്ത ഛത്തിസ്ഗഢില്‍ കനത്ത സുരക്ഷയാണ് ഏര്‍പെടുത്തിയിട്ടുള്ളത്. 60,000ത്തില്‍ അധികം സുരക്ഷാ ഉദ്യോഗസ്ഥരെ ബസ്തര്‍ ജില്ലയില്‍ മാത്രം വിന്യസിച്ചിട്ടുണ്ട്. ഇതിനുപുറമേ ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍ എന്നിവയുടെ സേവനവും ലഭ്യമാക്കുന്നുണ്ട്.

എട്ടര ലക്ഷത്തിലേറെ വരുന്ന വോട്ടര്‍മാരാണ് 40 മണ്ഡലങ്ങളിലായി മിസോറമില്‍ മത്സരരംഗത്തുള്ള 174 സ്ഥാനാര്‍ത്ഥികളുടെ വിധിയെഴുതുന്നത്. മിസോറമില്‍ രാവിലെ ഏഴുമണിക്ക് ആരംഭിക്കുന്ന പോളിങ് വൈകിട്ട് നാലുമണിക്ക് അവസാനിക്കും.

   

2018ലെ കണക്കുകള്‍ അനുസരിച്ച് ഇന്ന് ജനവിധി എഴുതുന്ന 20 മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് സ്വാധീനമുള്ളത് രാജ്‌നന്ദഗാവില്‍ മാത്രമാണ്. പ്രീപോള്‍ സര്‍വേഫലങ്ങളുടെ പ്രവചനത്തില്‍ തുടര്‍ഭരണം പ്രതീക്ഷിച്ചിരിക്കുകയാണ് ഛത്തിസ്ഗഢില്‍ കോണ്‍ഗ്രസ്. ഛത്തിസ്ഗഢിലെ അന്തഗഢ്, ഭാനുപ്രതാപ്പൂര്‍, കാങ്കര്‍, കേശ്കല്‍, കൊണ്ടഗാവ്, നാരായണ്‍പൂര്‍, ദന്തേവാഡ, ബിജാപൂര്‍, കോണ്ട എന്നീ മണ്ഡലങ്ങളില്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് മൂന്നുവരെയാണ് വോട്ടെടുപ്പ്. ബസ്തര്‍, ജഗദല്‍പൂര്‍, ചിത്രകോട്ട് എന്നിവിടങ്ങളില്‍ രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയും വോട്ടെടുപ്പ് നടക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.