2022 May 21 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രവൃത്തി ദിനം ആഴ്ച്ചയില്‍ അഞ്ചു ദിവസം മാത്രം; രണ്ട് ദിവസം അവധി നല്‍കി ചത്തീസ്ഗഡ്

ബസ്തര്‍: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തിദിവസം അഞ്ച് ദിവസമാക്കി ചുരുക്കിയതുള്‍പ്പെടെ നിര്‍ണായക പ്രഖ്യാപനങ്ങളുമായി ചത്തീസ്ഗഡ് സര്‍ക്കാര്‍.

‘സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമതയും ഉല്‍പ്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനായി, ഛത്തീസ്ഗഡ് സര്‍ക്കാര്‍ ആഴ്ചയില്‍ അഞ്ച് ദിവസത്തെ പ്രവൃത്തികള്‍ നടപ്പിലാക്കുന്നു. പെന്‍ഷന്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതവും 10 ശതമാനത്തില്‍ നിന്ന് 14 ശതമാനമായി വര്‍ദ്ധിപ്പിക്കും,’ – ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ട്വീറ്റ് ചെയ്തു.

റസിഡന്‍ഷ്യല്‍ ഏരിയകളില്‍ നടത്തുന്ന ചെറുകിട വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമസാധുത നല്‍കുന്ന നിയമനിര്‍മ്മാണവും സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിക്കും. ആയിരക്കണക്കിന് ചെറുകിട വ്യവസായികള്‍ക്ക് ഇത് പ്രയോജനം ചെയ്യും.

സ്വകാര്യ ഭൂമിയിലെ എല്ലാ ക്രമരഹിതമായ നിര്‍മ്മാണങ്ങളും പൊതു സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ക്രമപ്പെടുത്തും.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനതിനൊപ്പം ഗതാഗത സൗകര്യം പൊതുജനങ്ങള്‍ക്ക് ലഭ്യമാണെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം വന്‍തോതില്‍ ഗതാഗത സൗകര്യ കേന്ദ്രങ്ങള്‍ തുറക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

ലേണിങ് ഡ്രൈവേഴ്സ് ലൈസന്‍സ് നല്‍കുന്നതിനുള്ള ചട്ടങ്ങള്‍ ലഘൂകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സ്ത്രീ സുരക്ഷയ്ക്കായി എല്ലാ ജില്ലകളിലും വനിതാ സുരക്ഷാ സെല്ലുകള്‍ സ്ഥാപിക്കും.

ഛത്തീസ്ഗഡ് നിബിഡ വനങ്ങളുള്ള സംസ്ഥാനമായതിനാല്‍ ഭൂരിഭാഗം ആദിവാസികളുടെയും ഉപജീവനമാര്‍ഗം വനങ്ങളെ ആശ്രയിച്ചാണ്. അതിനാല്‍ വനവാസികള്‍ക്കുള്ള നിയമങ്ങള്‍ ലളിതമാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.