ഇന്ത്യന്‍ താരം പ്രഗ്‌നാനന്ദ ചെസ് ലോകകപ്പിന്റെ ഫൈനലില്‍. സെമി ഫൈനല്‍ ടൈബ്രേക്കറില്‍ അമേരിക്കന്‍ താരവും മൂന്നാം സീഡായ ഫാബിയാനോ കരുവാനയെ തോല്‍പിച്ചാണ് പ്രഗ്‌നാനന്ദ ഫൈനലിലെത്തിയത്. മാഗ്‌നസ് കാള്‍സന്‍ ആണ് ഫൈനലില്‍ പ്രഗ്‌നാനന്ദയുടെ എതിരാളി.
ലോകകപ്പിനിടെയാണ് പ്രഗ്‌നാനന്ദക്ക് 18 വയസ് തികഞ്ഞത്. രണ്ടാം സീഡായ ഹികാരു നകമുറയെ വഴിയില്‍ വീഴ്ത്തി മുന്നേറിയ പ്രഗ്‌നാനന്ദ ബോബി ഫിഷറിനും മാഗ്‌നസ് കാള്‍സണും ശേഷം കാന്‍ഡിഡേറ്റ് ടൂര്‍ണമെന്റിലേക്ക് യോഗ്യത നേടുന്ന മൂന്നാമത്തെ പ്രായം കുറഞ്ഞ താരമായി. 2005ല്‍ നോക്കൗട്ട് ഫോര്‍മാറ്റ് നിലവില്‍ വന്ന ശേഷം ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരനും അദ്ദേഹമാണ്.
Comments are closed for this post.