
തിരുവനന്തപുരം: വസ്തുതകള്‍ പുറത്തു കൊണ്ടുവരുന്നവര്‍ക്കെതിരെ കേസെടുക്കുന്നത് നരേന്ദ്രമോദിയുടെ രീതിയാണെന്ന് രമേശ് ചെന്നിത്തല. അഞ്ച് കേസുകളാണ് തനിക്കെതിരെയുളത്. ഒന്നിലും എഫ്.ഐ.ആര് ഇടുന്നില്ല. കേസെടുത്താല്‍ കോടതിയില്‍ പോയി വസ്തുത താന്‍ ബോധ്യപ്പെടുത്താമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മോദി രീതിയാണ് പിണറായിയുടേതെന്നും ചെന്നിത്തല ആരോപിച്ചു.
സ്വപ്നയുടെ വെളിപ്പെടുത്തല്‍ തന്റെ ആരോപണങ്ങള്‍ ശരിവക്കുന്നതാണെന്ന്. പി.ടി.തോമസ് മുമ്പ് ഉന്നയിച്ച കാര്യങ്ങളാണ് മാത്യു കുഴനാടന് പറയുന്നത്.
ഇതെല്ലാം നൂറു ശതമാനം ശരിയാണ്. എന്തുകൊണ്ട് സ്വപ്നയ്ക്കെതിരെ മുഖ്യമന്ത്രി മാനനഷ്ട കേസ് നല്‍കുന്നില്ല? പത്താം ക്ലാസ് പാസാകാത്ത സ്വപ്നക്ക് ചെല്ലും ചെലവും കൊടുത്തത് മുഖ്യമന്ത്രിയുടെ അനുമതിയോടെ ശിവശങ്കര്‍ ആണ്. ഇപ്പോള്‍ പുറത്തുവന്ന ആരോപണങ്ങളില്‍ സിബിഐ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.