2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

തീക്കട്ടയില്‍ ഉറുമ്പരിക്കുന്നോ? ചെന്നിത്തലയുടെ അമ്മയ്ക്കും വട്ടിയൂര്‍ക്കാവിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കും ഇരട്ടവോട്ട്

ആലപ്പുഴ: കള്ളവോട്ടുകള്‍ വേരോടെ പിഴുതെറിയാന്‍ രംഗത്തിറങ്ങിയ പ്രതിപക്ഷ നേതാവിന്റെ ഇടപെടല്‍ ശ്രദ്ധേയമായെങ്കിലും ഇത്രയൊന്നും അദ്ദേഹവും പ്രതീക്ഷിച്ചു കാണില്ല. രമേശ് ചെന്നിത്തലയുടെ അമ്മ ദേവകിയമ്മയ്ക്കും ഇരട്ടവോട്ടു കണ്ടെത്തിയിരിക്കുകയാണിപ്പോള്‍.

ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലെ 152 ാം ബൂത്തിലും ഹരിപ്പാട് നഗരസഭയിലെ 51 ാം ബൂത്തിലുമാണ് ഇവര്‍ക്കു വോട്ടുള്ളത്. ചെന്നിത്തല പഞ്ചായത്തില്‍നിന്ന് അടുത്തിടെയാണ് അമ്മയുടെയും രമേശിന്റെയും കുടുംബാംഗങ്ങളുടെയും വോട്ട് ഹരിപ്പാട് ക്യാംപ് ഓഫീസ് വിലാസത്തിലേക്ക് മാറ്റിയത്.
ഇരട്ട വോട്ടുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയെ സമീപിച്ചിരിക്കെയാണ് സ്വന്തം വീട്ടിലെ ഇരട്ട വോട്ട് കണ്ടെത്തിയിരിക്കുന്നത്.

അതേ സമയം കഴക്കൂട്ടം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ.എസ്.എസ് ലാലിനും ഇരട്ടവോട്ടുണ്ടെന്ന ആരോപണവുമായി സി.പി.എം രംഗത്തെത്തി. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ 170 നമ്പര്‍ ബൂത്തിലാണ് ഇദ്ദേഹത്തിന് രണ്ട് വോട്ടുകളുള്ളത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥരുടെ പിഴവാണെന്നും പുതിയ തെരഞ്ഞെടുപ്പ് കാര്‍ഡിന് അപേക്ഷ നല്‍കിയപ്പോള്‍ പഴയ നമ്പര്‍ മാറ്റിയില്ലെന്നുമാണ് ലാലിന്റെ പ്രതികരണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.