2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മൊബൈല്‍ മോഷണം ചെറുക്കുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണു; ചെന്നൈയില്‍ യുവതിക്ക് ദാരുണാന്ത്യം

മൊബൈല്‍ മോഷണം ചെറുക്കുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണു; ചെന്നൈയില്‍ യുവതിക്ക് ദാരുണാന്ത്യം

ചെന്നൈ: മൊബൈല്‍ മോഷണം ചെറുക്കുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണ യുവതി മരിച്ചു. ചെന്നൈയില്‍ ലോക്കല്‍ ട്രയിനില്‍ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. 22 കാരിയായ പ്രീതിയാണ് അപകടത്തില്‍ പെട്ടത്. ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന പ്രീതി ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്.

ട്രെയിനിന്റെ ഫുട്‌ബോര്‍ഡില്‍ നിന്ന് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന പ്രീതിയുടെ കയ്യില്‍ നിന്ന് രണ്ടു പേര്‍ ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇന്ദിരാനഗര്‍‌സ്റ്റേഷനിലായിരുന്നു ഇത്. തട്ടിപ്പറി തടയുന്നതിനിടെ പ്രീതി പ്ലാറ്റ്‌ഫോമിലേക്ക് വീണു. വീഴ്ച തലക്ക് ഗുരുതരമായി പരുക്കേറ്റ അവര്‍ അബോധാവസ്ഥയിലായി. ഫോണ്‍ അക്രമികള്‍ കൊണ്ടു പോവുകയും ചെയ്തു.

സൈബര്‍ ക്രൈം യൂണിറ്റിന്റെ സഹായത്തോടെ പ്രീതിയുടെ കോള്‍ റെക്കോര്‍ഡ് ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ പൊലിസിന് കഴിഞ്ഞു. ബസന്ത് നഗറിലെ ഒരു മീന്‍ കടയില്‍ ജോലി ചെയ്യുന്ന രാജു എന്ന ആളുടെ കയ്യിലായിരുന്നു ഫോണ്‍. എന്നാല്‍ താന്‍ 2000 രൂപ നല്‍കി രണ്ടുപേരില്‍ നിന്ന് ഫോണ്‍ വാങ്ങിയതായി ചോദ്യം ചെയ്യലില്‍ രാജു വെളിപ്പെടുത്തി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ പ്രതികളായ മണിമാരന്‍, വിഘ്‌നേശ് എന്നിവരെ പൊലിസ് കണ്ടെത്തി പിടികൂടി. ചോദ്യം ചെയ്യലില്‍ പ്രീതിയില്‍ നിന്ന് ഫോണ്‍ മോഷ്ടിച്ചതായി ഇരുവരും സമ്മതിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.