ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പതിനാറാം സീസണിലെ ആവേശകരമായ കലാശപ്പോരാട്ടത്തിനൊടുവില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് കിരീടം ചൂടി. ഇതോടെ ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ എന്ന മുംബൈ ഇന്ത്യന്‍സിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ചെന്നൈക്കായി. മഴ മൂലം റിസര്‍വ് ദിനത്തിലേക്ക് മാറ്റിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് 214 റണ്‍സ് സ്വന്തമാക്കിയിരുന്നു. സായ് സുദര്‍ശന്റെ 47 പന്തില്‍ നേടിയ 96 റണ്‍സിന്റെ മികവിലായിരുന്നു ഗുജറാത്ത് ഈ വമ്പന്‍ സ്‌കോറിലേക്ക് എത്തിച്ചേര്‍ന്നത്. മറുപടി ബാറ്റിനിങ്ങിനിറങ്ങിയ ചെന്നൈ മൂന്ന് പന്തുകള്‍ നേരിടുമ്പോഴേക്കും കുതിച്ചെത്തിയ മഴയെത്തുടര്‍ന്ന് ചെന്നൈയുടെ വിജയലക്ഷ്യം 15 ഓവറില്‍ 171 റണ്‍സാക്കി പുനര്‍നിര്‍ണയിക്കുകയായിരുന്നു. ഇരു ടീമുകളുടെയും ഭാഗത്തേക്ക് വിജയ സാധ്യത മാറിമറിഞ്ഞ മത്സരത്തില്‍ ഒടുവില്‍ അവസാന പന്തില്‍ ജഡേജ നേടിയ ബൗണ്ടറിയുടെ ബലത്തില്‍ ചെന്നൈ വിജയം സ്വന്തമാക്കുകയായിരുന്നു.
Content Highlights:chennai super kings vs gujarat titans 2023 ipl final match
Comments are closed for this post.