ആദ്യ ഐപിഎൽ മത്സരത്തിൽ ഗുജറാത്ത് ടൈറ്റിൻസിന് വിജയം. ചെന്നൈ സൂപ്പർ കിങ്സിനെതിരെ 5 വിക്കറ്റിനാണ് ഗുജറാത്തിന്റെ വിജയം. ശുഭ്മാൻ ഗിൽ നേടിയ അർദ്ധ സെഞ്ചുറിയാണ് ഗുജറാത്തിന്റെ മത്സരം എളുപ്പമാക്കിയത്.
ശുഭ്മാൻ ഗിൽ 36 പന്തിൽ 63 റൺസ് നേടി. ആറ് ഫോറും മൂന്ന് സിക്‌സും ഉൾപ്പെടെയായിരുന്നു ഗില്ലിന്റെ 63 റൺസ്. ഓപ്പണർ വൃദ്ധിമാൻ സാഹ 16 ബോളിൽ 25 റൺസ് നേടി. വിജയ് ശങ്കർ (27), സായി സുദർശൻ (22), ഹാർദ്ദിക് പാണ്ഡെ (8) എന്നിവരും തങ്ങളുടെ സംഭാവനകൾ ഗുജറാത്തിന്റെ വിജയത്തിനായി നൽകി.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിങ്‌സ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് കണ്ടെത്തി. ടോസ് നേടി ഗുജറാത്ത് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ ഋതുരാജ് ഗെയ്ക്‌വാദിന്റെ മികച്ച ബാറ്റിങാണ് ചെന്നൈയ്ക്ക് കരുത്തായത്. താരം 50 പന്തില്‍ നാല് ഫോറും ഒന്‍പത് സിക്‌സും സഹിതം 92 റൺസാണ് അടിച്ച് കൂട്ടിയത്.
ഒരു റൺസ് നേടിയ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയെ തുടക്കത്തില്‍ തന്നെ ചെന്നൈയ്ക്ക് നഷ്ടമായി. 17 പന്തില്‍ 23 റണ്‍സുമായി മൊയിന്‍ അലിയും തിളങ്ങി. താരം നാല് ഫോറും ഒരു സിക്‌സും കണ്ടെത്തി. പിന്നീടെത്തിയ ബെന്‍ സ്റ്റോക്‌സ് (ഏഴ്), അമ്പാട്ടി റായിഡു (12), രവീന്ദ്ര ജഡേജ (ഒന്ന്) എന്നിവർ നിരാശപ്പെടുത്തി. ശിവം ഡുബെ 18 പന്തില്‍ 19 റൺസെടുത്ത പുറത്തായി.
ചെന്നൈ ക്യാപ്റ്റന്‍ എംഎസ് ധോണി ഏഴ് പന്തില്‍ ഒരോ ഫോറും സിക്‌സും സഹിതം 14 റണ്‍സുമായി പുറത്താകാതെ നിന്നു.
Comments are closed for this post.