2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കാന്‍സറില്ലാത്ത രോഗിക്ക് കീമോതെറാപ്പി; അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കാന്‍സറില്ലാത്ത രോഗിക്ക് കീമോതെറാപ്പി നല്‍കിയ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ആലപ്പുഴ കുടശനാട് സ്വദേശി രജനിക്കാണ്് ഒരു ലാബ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കീമോതെറാപ്പി നല്‍കിയത്.
നെഞ്ചില്‍ തടിപ്പ് കണ്ടതിനെത്തുടര്‍ന്നാണ് രജനി കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തുന്നത്. സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ മാമോഗ്രാം നിര്‍ദേശിച്ചു. മുഴയുള്ള ഭാഗത്തെ സാമ്പിളുകള്‍ ആശുപത്രിയിലെ ലാബിലും മറ്റൊരു ലാബായ ഡയനോവ ലാബിലും പരിശോധനക്കു നല്‍കി. ഇതില്‍ ഡയനോവയിലെ ഫലം ആദ്യം ലഭിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ രജനിയെ കീമോതെറാപ്പിക്ക് വിധേയായാക്കുകയുമായിരുന്നു. കാന്‍സര്‍ സ്ഥിരീകരിക്കുന്ന ഫലമായിരുന്നു ഡയനോവ ലാബില്‍ നിന്ന് ലഭിച്ചത്.
കീമോ ചികിത്സ തുടങ്ങിയതോടെ രജനിയുടെ ശരീരത്തില്‍ പാര്‍ശ്വഫലങ്ങളുണ്ടാവുകയും മുടി കൊഴിഞ്ഞ് ശരീരം കരിവാളിക്കുകയും ചെയ്തു.
പിന്നീട് ആശുപത്രി ലാബിലെ ഫലം വന്നപ്പോള്‍ രജനിക്ക് കാന്‍സറുണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ആര്‍.സി.സിയിലെ പരിശോധനയിലും കാന്‍സറില്ലെന്ന് തെളിയുകയും ചെയ്തു.
സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. സംഭവത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോവുമെന്ന് രജനി അറിയിച്ചു. അതിനിടെ കാന്‍സര്‍ ഉണ്ടെന്ന റിപ്പോര്‍ട്ട് നല്‍കിയ കോട്ടയത്തെ ഡയനോവ ലബോറട്ടറി എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ ഇന്ന് അടപ്പിച്ചു.

 

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.