2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

അദാനി കമ്പനിയുടെ ഗ്യാസ് പൈപ്പ് ലൈനില്‍ ചോര്‍ച്ച; കൊച്ചി നഗരത്തില്‍ രൂക്ഷഗന്ധം

കൊച്ചി: കളമശേരിയില്‍ വിവിധയിടങ്ങളില്‍ പാചകവാതകത്തിന്റെ ഗന്ധം പടര്‍ന്നത് പരിഭ്രാന്തിയുണ്ടാക്കി. അദാനി കമ്പനിയുടെ ഗ്യാസ് പൈപ്പുകളിലെ അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ ചോര്‍ച്ചയാണ് കാരണം. കങ്ങരപ്പടി, മെഡിക്കല്‍ കോളേജ്, തേവയ്ക്കല്‍, എച്ച്. എം.ടി. കോളനി തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ദുര്‍ഗന്ധം അനുഭവപ്പെട്ടു. പലര്‍ക്കും ദേഹാസ്വാസ്ഥ്യമുണ്ടായി.

പാചകവാതകത്തിനു ഗന്ധം നല്‍കുന്ന ടെര്‍ട്ട് ബ്യൂട്ടൈല്‍ മെര്‍ക്കപ്റ്റണാണ് ഗന്ധമുണ്ടാകാന്‍ കാരണം. പ്രകൃതിവാതകത്തിന് ഗന്ധമില്ല. വാതകം ചോര്‍ന്നാല്‍ തിരിച്ചറിയാനാണ് ടെര്‍ട്ട് ബ്യൂട്ടൈല്‍ മെര്‍ക്കപ്റ്റണ്‍ ചേര്‍ക്കുന്നത്. ഗന്ധം ഉണ്ടെന്നത് ഒഴിച്ചാല്‍ മറ്റ് അപകട സാധ്യതകളില്ലെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.