2020 December 01 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഫോണ്‍ പരിശോധിക്കൂ! ഒരു നമ്പര്‍ നിങ്ങളറിയാതെ കടന്നുകൂടിയിട്ടുണ്ടാവും

ഇന്ത്യയിലെ ഒട്ടുമിക്ക സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളും വെള്ളിയാഴ്ച ഫോണ്‍ കോണ്‍ടാക്ട് തുറന്നപ്പോള്‍ വിഭ്രംജിച്ചു കാണും. ഉപയോക്താവ് അറിയാതെ തന്നെ ആധാര്‍ അതോറിറ്റിയായ യു.ഐ.ഡി.എ.ഐയുടെ കോണ്‍ടാക്ട് നമ്പറാണ് നിരവധി ആളുകളുടെ സ്മാര്‍ട്ട്‌ഫോണില്‍ കയറിക്കൂടിയത്.

1947 എന്ന ടോള്‍ഫ്രീ നമ്പറാണ് അനുമതിയൊന്നുമില്ലാതെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ കോണ്‍ടാക്ട് ലിസ്റ്റില്‍ കയറ്റിയിരിക്കുന്നത്.

 

 

ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കാത്തവരുടെ ഫോണില്‍ പോലും ഈ നമ്പര്‍ സേവ് ആയിട്ടുണ്ട്. ആന്‍ഡ്രോയിഡ് ഫോണുകളിലാണ് അധികവും കാണപ്പെടുന്നത്. ഐ ഫോണില്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.

ഇതിനെതിരെ ട്വിറ്ററില്‍ പ്രതിഷേധവും ചോദ്യങ്ങളും ഉയരുന്നുണ്ട്. ഫ്രഞ്ച് ഹാക്കറായ എലിയറ്റ് ആള്‍ഡേഴ്‌സണും നിരവധി ചോദ്യങ്ങളുന്നയിക്കുന്നുണ്ട്. എന്തുകൊണ്ടാണിതെന്ന് വിശദീകരിക്കാമോ എന്നാണ് ആള്‍ഡേഴ്‌സണ്‍ ചോദിക്കുന്നത്.


 

 

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.