ന്യൂഡല്‍ഹി: ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിച്ചു. സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യം കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചു.
കൊവിഡിന്റെ പശ്ചാത്തലത്തിലും നിയമസഭ തിരഞ്ഞെടുപ്പ് വൈകാതെ നടക്കാനിരിക്കുന്നതിനാലും ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് കേരളത്തില്‍ സര്‍വകക്ഷിയോഗം ചേര്‍ന്ന് അഭ്യര്‍ഥിച്ചിരുന്നു.
നിയമസഭയുടെ കാലാവധി അടുത്ത വര്‍ഷം മെയ് മാസത്തില്‍ അവസാനിക്കും. പൊതുതെരഞ്ഞെടുപ്പ് ഏപ്രിലില്‍ നടക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ അടുത്ത വര്‍ഷം മാര്‍ച്ച് പത്തോടെ പെരുമാറ്റച്ചട്ടം നിലവില്‍ വരാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ ചവറ, കുട്ടനാട് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ തെരഞ്ഞെടുക്കപ്പെടുന്നയാള്‍ക്ക് മൂന്ന് മാസമേ പൂര്‍ണമായി എം.എല്‍.എ ആയി ഇരിക്കാനാകൂ.തെരഞ്ഞെടുപ്പ് ചെലവും മറ്റ് ബാധ്യതകളും കണക്കാക്കുമ്പോള്‍ ഇതു വളരെ കുറഞ്ഞ കാലയളവാണ്. ഇതിനോപ്പം കൊവിഡ് വ്യാപനവും വലിയ പ്രശ്നമായി തുടരുകയാണ്. ഈ സാഹചര്യത്തിലാണ് സര്‍വകക്ഷിയോഗവും ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന തീരുമാനത്തിലേക്കെത്തിയത്.
Comments are closed for this post.