2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അന്യ സംസ്ഥാനങ്ങളിലേക്കും ചാർട്ടർ വിമാനം: സമസ്‌ത ഇസ്‌ലാമിക് സെന്റർ പ്രവർത്തനം ശ്രദ്ധേയമാകുന്നു

അബ്‌ദുസ്സലാം കൂടരഞ്ഞി

     റിയാദ്: സമസ്‌ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി മൂന്ന് സോണുകളിൽ നിന്ന് ചാർട്ടർ ചെയ്യാൻ പദ്ധതിയിട്ട വിമാനങ്ങളിൽ ഇതര സംസ്ഥാനങ്ങളിലേക്കുള്ള വിമാന സർവ്വീസുകൾ ശ്രദ്ധേയമാകുന്നു. മലയാളി സംഘടനകൾ ചാർട്ടർ ചെയ്യുന്നതിൽ നിലവിൽ സമസ്‌ത ഇസ്‌ലാമിക് സെന്റർ മാത്രമാണ് ഇതര സംസ്ഥാനങ്ങളിലേക്കായി വിമാന സർവ്വീസ് ചാർട്ടർ ചെയ്‌തിരിക്കുന്നത്‌. ഇതര സംസ്ഥാനങ്ങളിലെ നാടണയാൻ പ്രയാസപ്പെടുന്നവർക്കും കൊതിക്കുന്നവർക്കുമായുള്ള ആദ്യ എസ്‌ഐസി ചാർട്ട വിമാനം കിഴക്കൻ സഊദിയിലെ ദമാമിൽ നിന്നും ലക്‌നോവിലേക്കാണ് പറന്നുയർന്നത്.

     സമസ്‌ത ഇസ്‌ലാമിക് സെന്റർ കിഴക്കൻ സോണിന്റെ മേൽനോട്ടത്തിലാണ് ആദ്യ ഇതര സംസ്ഥാനത്തേക്കുള്ള വിമാനം ദമാം കിംഗ് ഫഹദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും ലക്‌നോവിലേക്ക് യാത്ര തിരിച്ചത്. ഫ്‌ളൈ സെഡ് ട്രാവൽസുമായി സഹകരിച്ചാണ് വിമാന സർവ്വീസ് സജ്ജീകരിക്കുന്നത്. ആദ്യ വിമാനത്തിൽ 178 യാത്രക്കാർ ലക്‌നോവിലേക്ക് യാത്ര തിരിച്ചതായി ഫ്ലൈ സെഡ് ട്രാവൽസ് എംഡി അബ്ദു റഹ്മാൻ മൗലവി അറക്കൽ, എസ്‌ഐസി ഈസ്റ്റേൺ സോൺ കോഡിനേറ്റർ ബഷീർ ബാഖവി എന്നിവർ അറിയിച്ചു. സൈനുൽ ആബിദ് തങ്ങൾ, സുഹൈൽ ഹുദവി, റാഫി ഹുദവി, സകരിയ ഫൈസി, അഷ്‌റഫ് അശ്‌റഫി, നജ്‌മുദ്ധീൻ ഖോബാർ തുടങ്ങിയവർ നേതൃത്വം നൽകി.

      കൊവിഡ് മഹാമാരി പടർന്നുപിടിക്കാൻ തുടങ്ങിയ ആദ്യനാളുകളിൽ തന്നെ ദുരിതമനുഭവിക്കുന്നവർക്കു സമാശ്വാസം നൽകാനും അവരെ കണ്ടെത്തി സഹായിക്കാനും വേണ്ടി രൂപം കൊടുത്ത വിഖായ ആശ്രയം ഹെൽപ്‌ഡെസ്‌കിന്റെ കീഴിലാണ് എസ്‌ഐസി മൂന്ന് സോണുകളിൽ നിന്നും വിമാന സർവ്വീസ് ചാർട്ടർ ചെയ്യുന്നത്. ഇതിനകം നിരവധി വിമാനങ്ങളാണ് കേരത്തിലെ വിവിധ വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചത്. വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന വിഖായ ആശ്രയം ഹെൽപ്പ് ഡെസ്‌ക് അർഹരായ ആളുകളെ കണ്ടെത്തി ഭക്ഷണകിറ്റുകൾ വിതരണം ചെയ്യുകയും രോഗികൾക്ക്  മരുന്നെത്തിക്കുകയും  ആശുപത്രികളിൽ എത്തിക്കാൻ സഹായിക്കുകയും ചെയ്തു വരുന്നുണ്ട്. അതോടൊപ്പം ജോലി നഷ്ടപ്പെട്ടും രോഗാതുരരായും നിരാശയും മാനസിക വിഷമവുമായി കഴിയുന്ന നിരവധി ആളുകൾക്ക് സാന്ത്വനമേകി അവരെ കൈപിടിച്ചു സാധാരണനിലയിലേക്ക് കൊണ്ടുവരാനും പദ്ധതികൾ ആസൂത്രണം ചെയ്തു പ്രവർത്തിച്ചു വരികയാണ്. 

        ഇതിന് പുറമെ നാട്ടിലേക്ക് പോകാൻ കഴിയാതെ ഹതാശരായി കഴിയുന്ന പലരെയും പല സന്നദ്ധ സംഘടനകളും ചാർട്ടർ ചെയ്‌ത ഫ്ലൈറ്റുകൾ വഴി നാട്ടിലേക്കെത്തിക്കുവാനും അതിനാവശ്യമായ സാമ്പത്തിക സഹായ സഹായസഹകരണങ്ങളും നിർദ്ദേശങ്ങളും ചെയ്ത്കൊടുക്കാനും കഴിഞ്ഞതായി വിഖായ ആശ്രയം ഹെൽപ്പ് ഡെസ്‌ക് അറിയിച്ചു. 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.