2022 July 01 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ചാര്‍ട്ടേര്‍ഡ് വിമാന യാത്രക്കാര്‍ക്ക് കോവിഡ് ടെസ്റ്റ്: തീരുമാനം പിന്‍വലിക്കണം; കെ.എം.സി.സി

റിയാദ്: ചാർട്ടേർഡ് വിമാനത്തിൽ വിദേശത്ത് നിന്ന് വരുന്നവർ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാണമെന്ന് ഉറപ്പ് വരുത്തണമെന്നുള്ള കേരള സർക്കാറിന്റെ നിർദ്ദേശം പ്രവാസികളോടുള്ള വെല്ലുവിളിയാണെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള സർക്കാറിന്റെ ഈ സമീപനം ഇനിയും നിരവധി മലയാളികളുടെ ജീവനെടുക്കാൻ മാത്രമെ ഉപകരിക്കുകയുള്ളുവെന്നും റിയാദ് കെ.എം.സി.സി സെൻ ട്രൽ കമ്മിറ്റി.

കോവിഡ് വ്യാപന ആശങ്കയിൽ കഴിയുന്ന പ്രവാസികൾ എങ്ങിനെയെങ്കിലും നാട്ടിലെത്തണമെന്ന് മുറവിളി കൂട്ടാൻ തുടങ്ങിയിട്ട് മാസങ്ങളായി. വന്ദേഭാരത് മിഷൻ വഴി സ ഊദിയിൽ നിന്നും നടത്തുന്ന സർവ്വീസുകൾ തികച്ചും അപര്യാപ്തമായതിനാലാണ്‌ കെ.എം.സി.സി അടക്കമുള്ള സംഘടനകളും ട്രാവൽ മേഖലയിലെ സ്ഥാപനങ്ങളും ചാർട്ടേർഡ് വിമാനങ്ങൾക്കായി ശ്രമം ആരംഭിച്ചതും സർവ്വീസ് തുടങ്ങിയതും. ഇനിയും നിരവധി രോഗികളും ഗർഭിണികളും ഇവിടെ നാടണയാനായി കാത്തിരിക്കുകയാണ്‌. ഒട്ടെറെ പേർ കടുത്ത മാനസിക സംഘർഷത്തിലാണ്‌ കഴിഞ്ഞു വരുന്നത്.

ദിനേന നിരവധി മലയാളികൾ സ ഊദിയുടെ വിവിധ ഭാഗങ്ങളിൽ ഹൃദയാഘാതം മൂലവും മരണപ്പെടുന്നു. നിലവിൽ കോവിഡ് ടെസ്റ്റ് ചെയ്ത് ഫലം ലഭിക്കണമെങ്കിൽ സ ഊദിയിൽ രണ്ട് മുതൽ എട്ട് ദിവസം വരെ വേണ്ടി വരുന്നുണ്ട്. ഇക്കാരണത്താൽ യാത്രക്കാർക്ക് യഥാസമയം റിസൾട്ട് ലഭിക്കാനോ ഈ വിമാനങ്ങളിൽ യാത്ര ചെയ്യാനോ സാധിക്കാത്ത ഒരു സാഹചര്യമാണുള്ളത്. അതെ സമയം വന്ദേഭാരത് മിഷൻ വഴിയുള്ള വിമാനത്തിൽ യാ​‍ാത്ര ചെയ്യുന്നവർക്ക് ഇത് ആവശ്യമില്ലെന്നുള്ള സർക്കാർ നിലപാട് പരിഹാസ്യമാണ്‌. ഇരു വിമാനങ്ങളിലെയും യാത്രക്കാർ തമ്മിലെന്തു വിത്യാസമാണ്‌ സർക്കാർ നിരീക്ഷിച്ചതെന്ന് വ്യക്തമാക്കേണ്ടതുണ്ട്.

കെ.എം.സി.സി യെ പോലെ പ്രവാസ ലോകത്ത് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽ കുന്ന സംഘടനകളാണ്‌ ചർട്ടേർഡ് വിമാന സർവ്വീസ് നടത്തുന്നത് എന്നുള്ളതിനാൽ അതിനെ തകർക്കാനുള്ള ശ്രമമാണ്‌ മുഴുവൻ പ്രവാസികളോടുമുള്ള സർക്കാറിന്റെ ഈ ക്രൂരമായ നടപടികളുടെ പിന്നിലെന്ന് സംശയിക്കുകയാണ്‌. കടം വാങ്ങിയിട്ടാണെങ്കിലും വലിയ നിരക്കിലുള്ള ടിക്കറ്റുമെടുത്ത് നാട്ടിലേക്ക് തിരിക്കാനാഗ്രഹിക്കുന്ന പതിനായിരങ്ങളെ വീണ്ടും ആശങ്കയുടെ മുൾമുനയിലേക്ക് നയിച്ചിരിക്കുകയാണ്‌ കേരള സർക്കാർ. ഈ തീരുമാനം ഉടൻ പിൻവലിക്കണമെന്ന് കമ്മിറ്റി പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.