തിരുവനന്തപുരം: ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ യൂജിന്‍ പെരേരക്കെതിരെ എഫ്ഐ.ആര്‍. മന്ത്രിമാരെ തടഞ്ഞതിനും കലാപം ആഹ്വാനം ചെയ്തതിനും എതിരെയാണ് കേസെടുത്തിരിക്കുന്നത്. അഞ്ചുതെങ്ങ് പൊലീസ് സ്വമേധയാ ആണ് കേസെടുത്തത്. തിരുവനന്തപുരം ചിറയിന്‍കീഴ് മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞതാണ് കേസിനാധാരം. ഫാ. യൂജിന്‍ പെരേര മാത്രമാണ് കേസിലെ പ്രതി. റോഡ് ഉപരോധിച്ചതിനും കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 50 ലധികം പേര്‍ക്കതിരെയാണ് റോഡ് ഉപരോധിച്ചതിനിന് കേസെടുത്തത്.
കലാപാഹ്വാനത്തിന് എന്ന പോലെ വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ പെരേരെയാണ് മന്ത്രിമാരെ തടയാന്‍ ആള്‍ക്കൂട്ടത്തോട് ആവശ്യപ്പെട്ടതെന്ന് മന്ത്രി വി ശിവന്‍കുട്ടി ആരോപിച്ചിരുന്നു. എന്നാല്‍, ഷോ കാണിക്കരുതെന്ന് പറഞ്ഞ് തന്നോടും മത്സ്യത്തൊഴിലാളികളോടും കയര്‍ത്തത് മന്ത്രിമാരാണെന്ന് യൂജിന്‍ പെരേര പറഞ്ഞു.
അപകടമുണ്ടായതില്‍ തീരത്ത് പ്രതിഷേധം അരങ്ങേറുന്നതിനിടെയായിരുന്നു ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മന്ത്രിമാരായ വി ശിവന്‍കുട്ടിയും ആന്റണി രാജുവും ജിആര്‍ അനിലും മുതലപ്പൊഴിയിലെത്തിയത്. മന്ത്രിമാരെ കണ്ടതോടെ പ്രതിഷേധം അവര്‍ക്ക് നേരെയായി. നിരന്തരം അപകടമുണ്ടായിട്ടും എന്ത് കൊണ്ട് നടപടി എടുക്കുന്നില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ ചോദ്യം. പ്രതിഷേധക്കാരോട് മന്ത്രി കയര്‍ത്തതോടെ സ്ഥിതി രൂക്ഷമായി. ഇതിനിടെ സ്ഥലത്തെത്തിയ ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍ യൂജിന്‍ പെരേരയും മന്ത്രിമാരും തമ്മിലും വാക്കേറ്റമുണ്ടായി.
വന്‍തുക മത്സ്യത്തൊഴിലാളികളില്‍ നിന്ന് പിരിച്ച് പള്ളികള്‍ ചൂഷണം ചെയ്യുകയാണെന്നും ശിവന്‍കുട്ടി ആരോപിച്ചു.
എന്നാല്‍ ആരോപണങ്ങള്‍ തള്ളിയ യൂജിന്‍ പെരേരെ പ്രശ്‌നം വഷളാക്കിയത് മന്ത്രിമാരാണെന്ന് കുറ്റപ്പെടുത്തി.വിഴിഞ്ഞം സമരത്തില്‍ ലത്തീന്‍ സഭയും സര്‍ക്കാറും തമ്മില്‍ നേര്‍ക്ക് നേര്‍ പോരാണ് നടന്നത്. വലിയ സംഘര്‍ഷത്തില്‍ കലാശിച്ച സമരം ഒത്ത് തീര്‍പ്പായതിന് പിന്നാലെയാണ് മുതലപ്പൊഴി പ്രശ്‌നത്തിലെ പുതിയ വിവാദവും ഏറ്റുമുട്ടലും.
Content Highlights:charges filed against fr yujin perera for inciting to riot in muthalappozhi
Comments are closed for this post.