റിട്ടയര്‍മെന്റ് ഫണ്ട് ബോഡിയായ ഇപിഎഫ്ഒ സ്‌കീമിലുള്ളവര്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി ജൂണ്‍ 26 വരെ നീട്ടി. എല്ലാവര്‍ക്കും അവസരമൊരുക്കുന്നതിനും യോഗ്യരായ എല്ലാ വ്യക്തികളെയും അവരുടെ അപേക്ഷകള്‍ ഫയല്‍ ചെയ്യാന്‍ പ്രാപ്തരാക്കുന്നതിനും വേണ്ടിയാണ് സമയപരിധി നീട്ടുന്നതെന്ന് തൊഴില്‍ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
എന്താണ് ഹയര്‍ ഓപ്ഷന്‍
ഇപിഎഫ് നിയമത്തിലെ സെക്ഷന്‍ 6 എ പ്രകാരം 1995 ലാണ് സര്‍ക്കാര്‍ ഒരു പെന്‍ഷന്‍ സ്‌കീം അവതരിപ്പിക്കുന്നത്. 1995-ലെ എംപ്ലോയീസ് പെന്‍ഷന്‍ സിസ്റ്റം (EPS 95) അനുസരിച്ച്, പെന്‍ഷന്‍ പദ്ധതിയിലേക്ക് തൊഴിലുടമ വിഹിതത്തിന്റെ 8.33% നല്‍കണം. ഇപിഎസ്- 95 പ്രകാരം പരമാവധി പ്രതിമാസ പെന്‍ഷന്‍ കണക്കാക്കിയിരുന്നത് 6,500 രൂപ പരിധിയിലായിരുന്നു. പിന്നീട് ഇത് 15,000 രൂപയാക്കി ഉയര്‍ത്തി.
എന്നാല്‍ ഈ ക്യാപ് കാരണം ഉയര്‍ന്ന സംഭാവന നല്‍കിയിരുന്ന ഉപയോക്താക്കള്‍ക്കു പോലും ചെറിയ തുകയായിരുന്നു പെന്‍ഷന്‍ ലഭിച്ചിരുന്നത്. ഉയര്‍ന്ന തുക സംഭാവന ചെയ്യുമ്പോഴും 15,000 രൂപ പരിധി കണക്കാക്കിയായിരുന്നു ഇപിഎസിലേക്കു തുക വകമാറ്റിയിരുന്നത്. വര്‍ഷങ്ങള്‍ക്കു നീണ്ട നിയമ പോരാട്ടത്തിനു ശേഷമാണ് ഈ ക്യാപ് പാടില്ലെന്നു വിധി ഉണ്ടായിരിക്കുന്നത്. അതായത് ഉപയോക്താവ് നല്‍കുന്ന സംഭാവനയ്ക്ക് ആനുപാതികമായി പെന്‍ഷന്‍ നല്‍കേണ്ടതുണ്ട്. ഇതാണ് വളരെ ചുരുക്കിപ്പറഞ്ഞാല്‍ ഹൈയര്‍ ഓപ്ഷന്‍.
Change in time limit for applying for EPFO Higher Pension
Comments are closed for this post.