2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കുവൈത്തില്‍ വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്ന കാലാവധിയില്‍ മാറ്റം

കുവൈത്തില്‍ വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്ന കാലാവധിയില്‍ മാറ്റം

കുവൈത്ത്: കുവൈത്തില്‍ ഇനിമുതല്‍ വിദേശികള്‍ എല്ലാവര്‍ഷവും ലൈസന്‍സ് പുതുക്കേണ്ടിവരും. ലൈസന്‍സ് പുതുക്കുന്നത് ഒരു വര്‍ഷത്തേക്ക് മാത്രമാക്കി. നിലവില്‍ 3 വര്‍ഷമായിരുന്നു വിദേശികളുടെ ലൈസന്‍സ് കാലാവധി. ഇതാണ് അധികൃതര്‍ ചുരുക്കിയിരിക്കുന്നത്. എന്നാല്‍ ഹൗസ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് കാലാവധി മൂന്ന് വര്‍ഷമായി തുടരും.

3 വര്‍ഷം കാലാവധിയുള്ള ഡ്രൈവിങ് ലൈസന്‍സ് മാറ്റുന്നതിലുള്ള നിബന്ധനകള്‍ പാലിക്കാതായതോടെയാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ 10 വര്‍ഷത്തേക്കാണ് ലൈസന്‍സ് നല്‍കിയിരുന്നത്. ഇത് പിന്നീട് 3 വര്‍ഷത്തേക്ക് മാറ്റുകയായിരുന്നു. അതാണ് ഇപ്പോള്‍ ഒരു വര്‍ഷത്തേക്ക് മാറ്റിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതലാണ് ഒരു വര്‍ഷത്തേക്ക് മാത്രമാക്കി നിയമം എത്തിയത്.

വിദേശി ഗതാഗത നിയമലംഘനങ്ങള്‍ നടത്തുന്നത് കണ്ടെത്തിയാല്‍ ശിക്ഷ ലഭിക്കും. 15 ബ്ലാക്ക് പോയിന്റ് നിയമ ലംഘനത്തില്‍ കണ്ടെത്തിയാല്‍ 3 മാസത്തേക്ക് ഡ്രൈവറുടെ ലൈസന്‍സ് പിന്‍വലിക്കും. രണ്ടാം തവണ 12 പോയിന്റ് ലഭിച്ചാല്‍ 6 മാസത്തേക്ക് ലൈസന്‍സ് പിന്‍വലിക്കും മൂന്നാം തവണയും 10 പോയിന്റ് കവിഞ്ഞാല്‍ 9 മാസത്തേക്ക് ഡ്രൈവറുടെ ലൈസന്‍സ് പിന്‍വലിക്കും. നാലാം തവണ 8 പോയിന്റ് കവിഞ്ഞാല്‍ ഒരു വര്‍ഷത്തേക്ക് ലൈസന്‍സ് താല്‍ക്കാലികമായി പിന്‍വലിക്കും.

കൂടാതെ അഞ്ചാമത്തെ തവണയും നിയമലംഘനം ആവര്‍ത്തിക്കുകയാണെങ്കില്‍ ഡ്രൈവറുടെ ലൈസന്‍സ് പിന്‍വലിക്കാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്.

Change in the period of renewal of driving license of foreigners in Kuwait

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.