തിരുവനന്തപുരം: എറണാകുളം ജങ്ഷൻ സ്‌റ്റേഷനിലെ തിരക്ക് കണക്കിലെടുത്ത് നാല് ട്രെയിനുകളുടെ ഏതാനും സ്‌റ്റേഷനുകളിലെ സമയക്രമത്തിൽ തിങ്കളാഴ്ച മുതൽ മാറ്റം. ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം മംഗള (12618), എറണാകുളം-ഹസ്രത്ത് നിസാമുദ്ദീൻ മംഗള (12617), ഗുരുവായൂർ-പുനലൂർ എക്‌സ്പ്രസ് (16328), മധുര-തിരുവനന്തപുരം അമൃത (16344) എന്നിവയുടെ സമയക്രമത്തിലാണ് മാറ്റം.
സമയക്രമത്തിലെ മാറ്റം ഇങ്ങനെ
12618 ഹസ്രത്ത് നിസാമുദ്ദീന്‍-എറണാകുളം മംഗള (നിലവിലെ എത്തിച്ചേരല്‍ സമയം ബ്രാക്കറ്റില്‍)
തൃശൂര്‍ എത്തിച്ചേരല്‍ രാവിലെ 6.10 (നിലവില്‍ 6.20), ആലുവ രാവിലെ 7.01 (7.32), എറണാകുളം ജങ്ഷന്‍ രാവിലെ 8.00 (8.30)
12617 എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ മംഗള
എറണാകുളം-പുറപ്പെടല്‍ രാവിലെ 10.30 (നിലവിലെ പുറപ്പെടല്‍10.10), ആലുവ എത്തിച്ചേരല്‍ 10.53 (10.30), തൃശൂര്‍ എത്തിച്ചേരല്‍ 12.02 (11.20)
16328 ഗുരുവായൂര്‍പുനലൂര്‍ എക്‌സ്പ്രസ്
(നിലവിലെ എത്തിച്ചേരല്‍ സമയം ബ്രാക്കറ്റില്‍)
പൂങ്കുന്നം എത്തിച്ചേരല്‍രാവിലെ 6.16 (6.06), തൃശൂര്‍6.24 (6.12), ഒല്ലൂര്‍ 6.35 (6.22), പുതുക്കാട് 6.46 (6.34), ഇരിഞ്ഞാലക്കുട 6.58 (6.46), ചാലക്കുടി 7.05 (6.54), കറുകുറ്റി 7.16 (7.05), അങ്കമാലി 7.24 (7.13), ആലുവ 7.35 (7.25), കളമശ്ശേരി 7.45 (7.36), ഇടപ്പള്ളി 7.58 (7.47), എറണാകുളം ടൗണ്‍ 8.10 (8.02), തൃപ്പൂണിത്തുറ 8.30 (8.25), മുളന്തുരുത്തി 8.40 (8.37), പിറവം റോഡ് 8.52 (8.49), വൈക്കം റോഡ് 8.59 (8.57)
16344 മധുരതിരുവനന്തപുരം അമൃത
(നിലവിലെ എത്തിച്ചേരല്‍ ബ്രാക്കറ്റില്‍)
തൃശൂര്‍ എത്തിച്ചേരല്‍ രാത്രി 10.35 (11.12), ആലുവ 11.28 (പുലര്‍ച്ചെ 12.06), എറണാകുളം ടൗണ്‍ 11.52 (12.30), കോട്ടയം പുലര്‍ച്ചെ 1.02 (1.40), ചെങ്ങന്നൂര്‍ 1.40 (2.21), കായംകുളം 2.05 (2.45), കൊല്ലം 2.42 (3.27), വര്‍ക്കല 3.09 (3.53), തിരുവനന്തപുരം 4.45 (5.00)
Comments are closed for this post.