ഡല്‍ഹി: ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. ലൂണാര്‍ ഓര്‍ബിറ്റ് ഇന്‍സേര്‍ഷന്‍ വിജയകരമെന്ന് ഇസ്രോ വ്യക്തമാക്കി. വൈകിട്ട് ഏഴ് മണിയോടെയാണ് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കയറിയത്. ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ഇപ്പോള്‍ പേടകം പിന്നിട്ടു കഴിഞ്ഞു. ലാം എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ച് ചാന്ദ്ര ഭ്രമണപഥത്തില്‍ കയറിക്കഴിഞ്ഞാല്‍ അഞ്ച് ഘട്ടമായി ഭ്രമണപഥം താഴ്ത്തി ചന്ദ്രനുമായുള്ള അകലം കുറയ്ക്കും. ഒടുവില്‍ ചന്ദ്രോപരിതലത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലത്തില്‍ എത്തിയ ശേഷമായിരിക്കും പ്രൊപ്പല്‍ഷന്‍ മൊഡ്യൂളും ലാന്‍ഡറും തമ്മില്‍ വേര്‍പ്പെടുക. ആഗസ്റ്റ് 17നായിരിക്കും ഇത്. ആഗസ്റ്റ് 23ന് വൈകിട്ട് സോഫ്റ്റ് ലാന്‍ഡിങ്ങ് നടക്കും.
Content Highlights:chandrayaan 3 successfully injected in lunar orbit
Comments are closed for this post.