ബിഡബ്ല്യുഎഫ് ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം പിവി സിന്ധു ക്വാര്‍ട്ടറില്‍. തായ്ലന്‍ഡിന്റെ 9ആം സീഡ് ചോച്ചുവോങിനെയാണ് സിന്ധു കീഴടക്കിയത്. സിന്ധു മുന്‍പ് തുടരെ രണ്ട് വട്ടം ചോച്ചുവോങ്ങിന് മുന്‍പില്‍ കീഴടങ്ങിയിരുന്നു. ഇതിനു പകരം വീട്ടാനും താരത്തിനായി. 48 മിനിട്ടുകള്‍ കൊണ്ട് രണ്ട് സെറ്റുകളില്‍ സിന്ധു എതിരാളിയെ വീഴ്ത്തി. സ്‌കോര്‍ 24-14, 21-18.
ഓള്‍ ഇംഗ്ലണ്ട് ഓപ്പണിലും വേള്‍ഡ് ടൂര്‍ ഫൈനലിലുമാണ് ഈ വര്‍ഷം ആദ്യം ചോച്ചുവോങ്ങിനോട് സിന്ധു തോല്‍വി വഴങ്ങിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങ് ആണ് സിന്ധുവിന്റെ എതിരാളി. 2019ലാണ് തായ് സു യിങ്ങിന് എതിരെ സിന്ധു അവസാനം ജയിച്ചത്. ഇരുവരും പരസ്പരം ഏറ്റുമുട്ടിയതില്‍ 5 തവണ മാത്രമേ സിന്ധുവിനു വിജയിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. തായ് സു യിങ് ആവട്ടെ 14 തവണ ഇന്ത്യന്‍ താരത്തെ കീഴടക്കിയിട്ടുണ്ട്.
Comments are closed for this post.