2021 October 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ചമ്പക്കര മഹിളാമന്ദിരത്തില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കാണാതായി: പൊലിസ് അന്വേഷണം ആരംഭിച്ചു

എറണാകുളം: ചമ്പക്കര മഹിളാമന്ദിരത്തില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കാണാതായി. പ്രായപൂര്‍ത്തി ആകാത്തവരാണ് മൂന്നുപേരും. ഒരാള്‍ ബംഗ്ലാദേശ് സ്വദേശിനിയാണ്. രണ്ടാം നിലയിലെ കമ്പിയില്‍ സാരികെട്ടി അതിലൂടെ പുറത്തിറങ്ങുകയായിരുന്നു. പൊലിസ് മഹിളാ മന്ദിരത്തിലെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. കൊച്ചിയിലെ നിര്‍മ്മാണശാലയില്‍ ജോലി ചെയ്തുവരികയായിരുന്നു പെണ്‍കുട്ടികള്‍. ഇവിടെ നിന്നാണ് ഇവരെ മഹിളാമന്ദിരത്തില്‍ എത്തിച്ചത്.സംഭവത്തില്‍ മരട് പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.