2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ശ്യാമള്‍ മണ്ഡല്‍ വധക്കേസ്: പ്രതി മുഹമ്മദ് അലിക്ക് ഇരട്ട ജീവപര്യന്തം

തിരുവനന്തപുരം: തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളജ് വിദ്യാര്‍ത്ഥി ശ്യാമള്‍ മണ്ഡലിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തവും പിഴയും ശിക്ഷ. രണ്ടാം പ്രതി മുഹമ്മദ് അലിക്കാണ് ജീവപര്യന്തം തടവും 10,10,000 രൂപ പിഴയും തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധിച്ചത്. ശ്യാമള്‍ മണ്ഡലിനെ കൊലപ്പെടുത്തി 17 വര്‍ഷത്തിന് ശേഷമാണ് വിധി പ്രഖ്യാപിച്ചത്.

കേസില്‍ മുഹമ്മദലി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. നേപ്പാള്‍ സ്വദേശിയായ ദുര്‍ഗ ജഗ് ബഹദൂര്‍ ആണ് കേസിലെ ഒന്നാംപ്രതി. ഇയാളെ ഇതുവരെ പിടികൂടിയിട്ടില്ല.

തിരുവനന്തപുരം എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയായ ശ്യാമളിനെ പണത്തിനായി തട്ടി കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ 17 വര്‍ഷത്തിന് ശേഷമാണ് സിബിഐ കോടതി വിധി പറയുന്നത്. 2005 ഒക്ടോബര്‍ 17 നാണ് കോവളം വെള്ളാറില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയായിരുന്നു ശ്യാമള്‍ മണ്ഡലിലിന്റെ കണ്ടെത്തിയത്.

കുടുംബസുഹൃത്തായ മുഹമ്മദലിയും കൂട്ടുപ്രതിയും നേപ്പാള്‍ സ്വദേശി ദുര്‍ഗ ജഗ് ബഹദൂറും ചേര്‍ന്നാണ് ശ്യാമളിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് ഫോര്‍ട്ട് പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അന്വേഷണം ഏറ്റെടുത്ത സി.ബി.ഐയുടെ കണ്ടെത്തലും സമാനമായിരുന്നു.

ശ്യാമളിന്റെ പിതാവിനോടുള്ള വിരോധവും സാമ്പത്തിക ബാധ്യതയുമാണ് പ്രതികളെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് സി.ബി.ഐ കുറ്റപത്രം. അന്വേഷണത്തിനിടെ നേപ്പാളിലേക്ക് കടന്ന ദുര്‍ഗാ ബഹാദൂര്‍ ഇപ്പോഴും ഒളിവിലാണ്.

2020 ഫെബ്രുവരി മുതല്‍ തുടങ്ങിയ വിചാരണ കൊവിഡ് വ്യാപനം കാരണം മുടങ്ങിയിരുന്നു. 56 സാക്ഷികളെ വിസ്തരിച്ചു. സാഹചര്യ തെളിവുകളാണ് കേസില്‍ നിര്‍ണായകം. പ്രതി മോഷ്ടിച്ച ശേഷം വിറ്റ ശ്യാമള്‍ മണ്ഡലിന്റെ മൊബൈലാണ് നിര്‍ണായ തെളിവ്. സിബിഐക്ക് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ട് അരുണ്‍ കെ ആന്റണി ഹാജരായി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.