ന്യൂഡല്‍ഹി: ഇന്ത്യയില്‍ ജനാധിപത്യം കൂടിയത് മൂലം പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ കഴിയുന്നില്ലെന്ന് നിതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ രാജ്യവ്യാപകമായി കര്‍ഷകര്‍ പ്രക്ഷോഭം നടത്തിവരുന്നതിനിടെ ഒരു സെമിനാറില്‍ സംസാരിക്കവെയാണ് അമിതാഭ് കാന്തിന്റെ പ്രതികരണം.
ഇന്ത്യയില്‍ ജനാധിപത്യം വളരെ കൂടുതലാണ്. അതുകൊണ്ടു തന്നെ പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരുത്തുന്നത് വളരെയധികം ദുഷ്‌കരമാണ്. ഇന്ത്യയെ മത്സരക്ഷമമാക്കാന്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കേണ്ടതുണ്ട്.
ഖനനം, കല്‍ക്കരി, തൊഴില്‍, കൃഷി തുടങ്ങിയ വിവിധ മേഖലകളില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ വലിയ ഇച്ഛാശക്തി തന്നെ വേണം.
പരിഷ്‌കാരങ്ങളുടെ അടുത്ത ഘട്ടത്തിന് സംസ്ഥാനങ്ങള്‍ മുന്‍കൈയെടുക്കണം. പരിഷ്‌കാരങ്ങളില്ലാതെ ചൈനയോട് മത്സരിക്കുക എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു.
Comments are closed for this post.