ന്യൂഡല്‍ഹി: ഉജ്വല പദ്ധതിയുടെ ഭാഗമായുള്ള പാചകവാതക ഉപഭോക്താക്കള്‍ക്ക് അനുവദിച്ചിരുന്ന സബ്‌സിഡി 200 ല്‍ നിന്ന് 300 രൂപയാക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ മാസം സിലിണ്ടറിന് 200 രൂപ കുറച്ചിരുന്നു. ഇതിന് പുറമെയായിരിക്കും 300 രൂപ ഉജ്വല പദ്ധതിക്ക് കീഴിലുള്ളവര്‍ക്ക് സബ്‌സിഡി കിട്ടുക.
സബ്‌സിഡി ഉയര്‍ത്തിയത് കോടിക്കണക്കിന് സ്ത്രീകള്‍ക്ക് ആശ്വാസം പകരുമെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.
പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY) എന്ന് അറിയപ്പെടുന്ന ഉജ്ജ്വല യോജന 2016 മെയ് മാസത്തില്‍ ആരംഭിച്ച ഒരു സാമൂഹിക ക്ഷേമ പരിപാടിയാണ്. പരമ്പരാഗത രീതിയില്‍ നിന്ന് വ്യത്യസ്തമായി വീടുകളില്‍ സ്ത്രീകള്‍ക്ക് ശുദ്ധമായ പാചക ഇന്ധനം ലഭ്യമാക്കുക എന്നതാണ് ഉജ്ജ്വല പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം.
അടുക്കളകളിലെ പുകയടുപ്പുകളില്‍ ഊതിയൂതി ആരോഗ്യം ക്ഷയിക്കുന്നതില്‍ നിന്ന് പാവപ്പെട്ടവരെ രക്ഷിക്കുക എന്നതാണ് എല്‍പിജി പോലുള്ള പുകരഹിതമായ ഇന്ധനം അടുക്കളയില്‍ വിറകിന് പകരമായി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
Comments are closed for this post.