ന്യൂഡല്‍ഹി: പതിനാല് മൊബൈല്‍ മെസഞ്ചര്‍ ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു. ഐ.എം.ഒ അടക്കമുള്ള ആപ്പുകളാണ് കേന്ദ്രം വിലക്കിയത്. ജമ്മു കശ്മീര്‍ കേന്ദ്രീകരിച്ച് ഭീകരര്‍ ഈ മെസഞ്ചര്‍ ആപ്പുകള്‍ ഉപയോഗിക്കുന്നു എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Centre blocks 14 apps in Jammu and Kashmir for spreading terror
— ANI Digital (@ani_digital) May 1, 2023
Read @ANI Story | https://t.co/BB7n4Rf4hg#JammuAndKashmir #Governmentbansapp #terrorism #centre pic.twitter.com/NISUByBKqY
ക്രിപ് വൈസര്‍, എനിഗ്മ, സേഫ്‌വിസ്, വിക്കര്‍മീ, മീഡിയഫയര്‍, ബ്രിയര്‍, ബി ചാറ്റ്, നാന്‍ഡ്‌ബോക്‌സ്, കോണിയന്‍, ഐ.എം.ഒ, എലമെന്റ്, സെക്കന്റ് ലൈന്‍, സാന്‍ഗി, ത്രീമാ എന്നീ മെസഞ്ചര്‍ ആപ്പുകളാണ് കേന്ദ്രം നിരോധിച്ചത്.
സുരക്ഷാ, ഇന്റലിജന്‍സ് ഏജന്‍സികളുടെ ശിപാര്‍ശയെ തുടര്‍ന്നാണ് നടപടി. നിരോധിച്ച ആപ്പുകള്‍ക്ക് ഇന്ത്യയില്‍ ഓഫിസുകളോ പ്രതിനിധികളോ ഇല്ലെന്നും രാജ്യത്തെ നിയമങ്ങള്‍ ഇത്തരം ആപ്പുകള്‍ പാലിക്കുന്നില്ലെന്നും കേന്ദ്രം പറയുന്നു.
Comments are closed for this post.