കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിവിധ ബിരുദാനന്തര ബിരുദ കോഴ്സുകളിലെ പ്രവേശനത്തിന് രജിസ്ട്രേഷന്‍ ആരംഭിച്ചു. ഓഗസ്റ്റ് ഏഴിന് രാത്രി 11.59 വരെ രജിസ്റ്റര്‍ ചെയ്യാം. കേന്ദ്ര സര്‍വകലാശാലകളിലെ പ്രവേശനത്തിനുള്ള പൊതു പ്രവേശന പരീക്ഷയായ സി.യു.ഇ.ടിയില്‍ പങ്കെടുത്തവരാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. 26 ബിരുദാനന്തര ബിരുദ കോഴ്സുകളാണ് കേരള കേന്ദ്ര സര്‍വകലാശാലയിലുള്ളത്. എക്കണോമിക്സ്, ഇംഗ്ലിഷ് ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍, ലിംഗ്വിസ്റ്റിക്സ് ആന്‍ഡ് ലാംഗ്വേജ് ടെക്നോളജി, ഹിന്ദി ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍, ഇന്റര്‍നാഷനല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ്, മലയാളം, പബ്ലിക് അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് പോളിസി സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, എജ്യൂക്കേഷന്‍, സുവോളജി, ബയോകെമിസ്ട്രി, കെമിസ്ട്രി, കംപ്യൂട്ടര്‍ സയന്‍സ്, എന്‍വിയോണ്‍മെന്റല്‍ സയന്‍സ്, ജിനോമിക് സയന്‍സ്, ജിയോളജി, മാത്തമാറ്റിക്സ്, ബോട്ടണി, ഫിസിക്സ്, യോഗ സ്റ്റഡീസ്, എല്‍.എല്‍.എം, പബ്ലിക് ഹെല്‍ത്ത്, എം.ബി.എ, എം.ബി.എ (ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്മെന്റ്), എം.കോം, കന്നഡ എന്നിവയാണ് ബിരുദാനന്തര ബിരുദ കോഴ്സുകള്‍. രജിസ്ട്രേഷന് www.cukerala.ac.in സന്ദര്‍ശിക്കുക. ഇ മെയില്‍: admissions@cukerala.ac.in.
Comments are closed for this post.