മുംബൈ: ജനങ്ങള്‍ എന്തു കഴിക്കണമെന്ന് പറയുക സര്‍ക്കാരിന്റെ ജോലിയല്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. ഇന്ത്യയില്‍ ഏതു മതവിശ്വാസിക്കും അവരുടെ വിശ്വാസ പ്രകാരം ജീവിക്കാന്‍ അവകാശമുണ്ടെന്നും മതങ്ങള്‍ക്കിടയില്‍ സംഘര്‍ഷം വളരുന്നില്ലെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ജെ.എന്‍.യുവില്‍ രാമനവമിയോടനുബന്ധിച്ച് മാംസം വിളമ്പിയെന്ന് ആരോപിച്ച് ഹിന്ദുത്വവാദികള്‍ സംഘര്‍ഷമുണ്ടാക്കിയതിനോട് പ്രതികരിക്കവെയാണ് എന്തു ഭക്ഷണം കഴിക്കണമെന്ന് പറയല്‍ സര്‍ക്കാരിന്റെ ജോലിയല്ലെന്ന് മന്ത്രി പ്രതികരിച്ചത്. എല്ലാ പൗരന്മാര്‍ക്കും അവരുടേതായ ഭക്ഷണ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ സമാധാനവും സമൃദ്ധിയും ദഹിക്കാത്ത ചില തീവ്രകക്ഷികള്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ സംസ്‌കാരത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഇഷ്ടമുള്ളതെല്ലാം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ട് നഖ്‌വി പറഞ്ഞു.
Comments are closed for this post.