2024 February 24 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പ്ലസ് ടു പൂര്‍ത്തിയാക്കിയവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജോലി; 102 ഒഴിവുകളിലേക്കായി IGNOU റിക്രൂട്ട്‌മെന്റ്; ഇന്നുതന്നെ അപേക്ഷിക്കൂ

പ്ലസ് ടു പൂര്‍ത്തിയാക്കിയവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജോലി; 102 ഒഴിവുകളിലേക്കായി IGNOU റിക്രൂട്ട്‌മെന്റ്; ഇന്നുതന്നെ അപേക്ഷിക്കൂ

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ഇന്ദിര ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ( IGNOU) യില്‍ ജോലിയവസരം. ജൂനിയര്‍ അസിസ്റ്റന്റ്-കം ടൈപ്പിസ്റ്റ് (JAT), സ്‌റ്റെനോഗ്രാഫര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായാണ് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. ആകെ റിപ്പോര്‍ട്ട് ചെയ്ത 102 ഒഴിവുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി 2024 ഡിസംബര്‍ 21.

തസ്തിക & ഒഴിവ്
IGNOU വില്‍ ജൂനിയര്‍ അസിസ്റ്റന്റ്-കം ടൈപ്പിസ്റ്റ് (JAT), സ്‌റ്റെനോഗ്രാഫര്‍. ആകെ 102 ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനം.

ജൂനിയര്‍ അസിസ്റ്റന്റ്- കം ടൈപ്പിസ്റ്റ് തസ്തികയില്‍ 50 ഒഴിവുകള്‍.
സെറ്റെനോഗ്രാഫര്‍ തസ്തികയില്‍ 52 ഒഴിവുകള്‍.

   

യോഗ്യത
ജൂനിയര്‍ അസിസ്റ്റന്റ്- കം ടൈപ്പിസ്റ്റ്
പത്ത്, പ്ലസ് ടു- അല്ലെങ്കില്‍ തത്തുല്ല്യം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു മിനുട്ടില്‍ 40 വാക്കുകള്‍ ഇംഗ്ലീഷിലും, 35 വാക്കുകള്‍ ഹിന്ദിയിലും ടൈപ്പ് ചെയ്യാന്‍ പറ്റണം. ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.

സ്റ്റെനോഗ്രാഫര്‍
പത്ത്, പ്ലസ് ടു പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. ഒരു മിനുട്ടില്‍ 40 വാക്കുകള്‍ ഇംഗ്ലീഷിലും, 35 വാക്കുകള്‍ ഹിന്ദിയിലും ടൈപ്പ് ചെയ്യാന്‍ പറ്റണം. മാത്രമല്ല ഒരു മിനുട്ടില്‍ 80 വാക്കുകള്‍ എന്ന കണക്കില്‍ ഷോര്‍ട്ട് ഹാന്‍ഡ് ടെസ്റ്റും പൂര്‍ത്തിയാക്കണം. ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍ക്കും, കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും.

പ്രായപരിധി
ജൂനിയര്‍ അസിസ്റ്റന്റ്- കം ടൈപ്പിസ്റ്റ്: 18 മുതല്‍ 27 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

സ്റ്റെനോഗ്രാഫര്‍: 18 മുതല്‍ 30 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ വയസിളവ് ലഭിക്കുന്നതാണ്.

ശമ്പളം
ജൂനിയര്‍ അസിസ്റ്റന്റ്- കം ടൈപ്പിസ്റ്റ് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 19,900 രൂപ മുതല്‍ 63,200 രൂപ വരെ ശമ്പളമായി ലഭിക്കും.

സ്റ്റെനോഗ്രാഫര്‍ തസ്തികയില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 25,500 രൂപ മുതല്‍ 81,100 രൂപ വരെ ശമ്പളം ലഭിക്കാം.

അപേക്ഷ ഫീസ്
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കി വേണം അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഒ.ബി.സി, ജനറല്‍ കാറ്റഗറിക്ക് 1000 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, ഇ.ഡബ്ല്യൂ.എസ്, വനിതകള്‍ക്ക് 600 രൂപ. പി.ഡബ്ല്യൂ.ബി.ഡി വിഭാഗക്കാര്‍ക്ക് അപേക്ഷാ ഫീസില്ല.

അപേക്ഷ സമര്‍പ്പിക്കുന്നതിനായി https://exams.nta.ac.in/ സന്ദര്‍ശിക്കുക.

ഔദ്യോഗിക വിജ്ഞാപനം ലഭിക്കുന്നതിനായി https://exams.nta.ac.in/CUREC/images/IGNOU.pdf സന്ദര്‍ശിക്കുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.