2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ഡിഗ്രിക്കാര്‍ക്കായി കേന്ദ്രസര്‍ക്കാര് സ്‌കോളര്‍ഷിപ്പ്; വര്‍ഷത്തില്‍ 80,000 രൂപ വരെ നേടാന്‍ അവസരം; 18 വിഷയങ്ങളില്‍ പ്രവേശനം നേടിയവര്‍ക്ക് അപേക്ഷിക്കാം

ഡിഗ്രിക്കാര്‍ക്കായി കേന്ദ്രസര്‍ക്കാര് സ്‌കോളര്‍ഷിപ്പ്; വര്‍ഷത്തില്‍ 80,000 രൂപ വരെ നേടാന്‍ അവസരം; 18 വിഷയങ്ങളില്‍ പ്രവേശനം നേടിയവര്‍ക്ക് അപേക്ഷിക്കാം

18 ഓളം അടിസ്ഥാന ശാസ്ത്ര വിഷയങ്ങളില്‍ ബിരുദ പഠനത്തിന് പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്കായി കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി നല്‍കുന്ന ഇന്‍സ്പയര്‍ ഷീ (inspire she: scholarship for higher education) സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. പ്രതിവര്‍ഷം 80,000 രൂപക്കടുത്ത് ആനുകൂല്യം ലഭിക്കുന്ന പദ്ധതിയിലേക്ക് പ്രത്യേക തെരഞ്ഞെടുപ്പ് പരീക്ഷകളൊന്നും തന്നെയില്ല. പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 9 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

ഇന്‍സ്പയര്‍ പ്രോഗ്രാം
ശാസ്ത്ര വിഷയങ്ങളിലേക്ക് യുവജനങ്ങളെ ആശ്രയിക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികള്‍ inspire (innovation in science pursuit for inspired research) നടത്തിവരുന്നുണ്ട്. അതിന്റെ ഭാഗമായാണ് പ്ലസ് ടു കഴിഞ്ഞ് ബിരുദ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതി.

ആര്‍ക്കൊക്കെ അപേക്ഷിക്കാം?
ഇപ്പോള്‍ ഒന്നാം വര്‍ഷ ബിരുദത്തിനും ഇന്റഗ്രേറ്റഡ് ബിരുദത്തിനും പഠിക്കുന്നവര്‍ക്ക് ആനുകൂല്യത്തിന് അപേക്ഷിക്കാം. അടിസ്ഥാന ശാസ്ത്ര വിഷയങ്ങളില്‍ ബി.എസ്.സി, ബി.എസ്, ഇന്റഗ്രേറ്റഡ് എം.എസ്.സി/ എം.എസ് വിദ്യാര്‍ഥികളായിരിക്കണം. 2023ല്‍ പ്ലസ് ടു പാസായവരെയാണ് ഇത്തവണ പരിഗണിക്കുക. മുന്‍ അധ്യായന വര്‍ഷങ്ങളില്‍ പ്ലസ് ടു പൂര്‍ത്തിയാക്കി പഠന ഗ്യാപ് വന്നവര്‍ക്ക് അവസരമില്ല.

പ്രായപരിധി
അപേക്ഷകര്‍ 17 വയസിനും 22 വയസിനും ഇടയിലുള്ള വിദ്യാര്‍ഥികളായിരിക്കണം.

തെരഞ്ഞെടുപ്പ് രീതി
പ്രധാനമായും മൂന്ന് രീതിയിലാണ് വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുക.

 1. പ്ലസ് ടു പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി ടോപ്പ് ഗ്രേഡിലുള്ള ഒരു ശതമാനത്തില്‍പ്പെട്ടവര്‍.
 2. ജെ.ഇ.ഇ അഡ്വാന്‍സ്ഡ്/ നീറ്റ് പരീക്ഷയില്‍ ആദ്യ 10,000 റാങ്കില്‍പ്പെട്ടവര്‍.
 3. നാഷണല്‍ ടാലന്റ് സേര്‍ച്ച് എക്‌സാമിനേഷന്‍ (NTSE)/ ജഗദീഷ് ബോസ് നാഷണല്‍ സയന്‍സ് ടാലന്റ് സേര്‍ച്ച് (JBNSTS) സ്‌കോളര്‍മാര്‍, ഇന്റര്‍നാഷണല്‍ ഒളിംപ്യാഡ് മെഡല്‍ ജേതാക്കള്‍ എന്നിവര്‍.

സ്‌കോളര്‍ഷിപ്പ് തുക
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 5,000 രൂപ നിരക്കില്‍ ഓരോ വര്‍ഷവും 60,000 രൂപ വീതം ബാങ്ക് അക്കൗണ്ടില്‍ ലഭിക്കും. ഇതുകൂടാതെ പ്രതിവര്‍ഷം 20,000 രൂപ മെന്റര്‍ഷിപ്പ് ഗ്രാന്റുമുണ്ട്. ബിരുദതലത്തില്‍ ഇന്‍സ്പയര്‍ ലഭിച്ചവര്‍ക്ക് ബിരുദാനന്തര ബിരുദത്തിനും ഗവേഷണത്തിനും ഉയര്‍ന്ന സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതാണ്.

സ്‌കോര്‍ കാര്‍ഡ്
രാജ്യത്തെ വ്യത്യസ്ത പഠന ബോര്‍ഡുകളില്‍ നിന്നും പ്ലസ് ടു പൂര്‍ത്തീകരിച്ച ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ 1 ശതമാനം വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. കേരള സിലബസില്‍ 98.08%, സി.ബി.എസ്.ഇയില്‍ 95.40%, സി.ഐ.എസ്.സി.ഇയില്‍ 96.60% എന്നിങ്ങനെയായിരുന്നു 2022ല്‍ ഓരോ ബോര്‍ഡിലെയും കട്ട് ഓഫ് മാര്‍ക്ക്.

താഴെ പരാമര്‍ശിച്ചിട്ടുള്ള 18 ശാസ്ത്രവിഷയങ്ങളിലെ ബാച്‌ലര്‍ / മാസ്റ്റര്‍ പഠനത്തിന് മാത്രമാണ് , സ്‌കോളര്‍ഷിപ് നല്‍കുന്നത്.

 1. ഫിസിക്‌സ്
  2.കെമിസ്ട്രി
  3.മാത്തമാറ്റിക്‌സ്
  4.അറ്റ്‌മോസ്‌ഫെറിക് സയന്‍സസ്
  5.സ്റ്റാറ്റിസ്റ്റിക്‌സ്
  6.ജിയോളജി
  7.ആസ്‌ട്രോഫിസിക്‌സ്
  8.അസ്‌ട്രോണമി
  9.ഇലക്ട്രോണിക്‌സ്
  10.ജിയോകെമിസ്ട്രി
  11.സുവോളജി
  12.ബയോളജി
  13.ആന്ത്രപ്പോളജി
  14.മൈക്രോബയോളജി
  15.ജിയോഫിസിക്‌സ്
  16.ബോട്ടണി
  17.ബയോകെമിസ്ട്രി
  18.ഓഷ്യാനിക് സയന്‍സസ്

സ്‌കോളര്‍ഷിപ്പിനെ കുറിച്ച് കൂടുതലറിയുന്നതിനും അപേക്ഷ സമര്‍പ്പിക്കുന്നതിനുമായി https://online-inspire.gov.in/ സന്ദര്‍ശിക്കുക.

വിദ്യാഭ്യാസ-കരിയര്‍ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പ് ജോയിന്‍ ചെയ്യുക https://chat.whatsapp.com/FHMwGM3O0759bymv0j74Ht


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.