ന്യൂഡല്‍ഹി: വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ ഉപഭോക്താക്കള്‍ക്കെതിരേ കടുത്ത നടപടികള്‍ സ്വീകരിക്കരുതെന്നും ദയകാണിക്കണമെന്നും രാജ്യത്തെ എല്ലാ ബാങ്കുകളോടും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. തിരിച്ചടവ് മുടങ്ങുന്ന വിഷയത്തെ ബാങ്കുകള്‍ മനുഷ്യത്വപരമായി നേരിടണമെന്ന് നിര്‍ദേശം നല്‍കിയതായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. പാര്‍ലമെന്റില്‍ ശിവസേന അംഗം ധൈര്യശീല് സാംഭാജിറാവു മാനെയുടെ ചോദ്യത്തിന് മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്.
വായ്പാ തിരിച്ചടവ് നടപടികളില്‍ മനുഷ്യത്വരഹിതമായി ചില ബാങ്കുകള്‍ ഉപഭോക്താക്കളോട് പെരുമാറുന്നതായി പരാതികള്‍ ലഭിച്ചിട്ടുണ്ട്. അതില്‍ പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളുമുണ്ട്. അതിനാല്‍ പൊതുമേഖല, സ്വകാര്യ ബാങ്കുകള്‍ അടക്കം എല്ലാ ബാങ്കുകള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായും ധനമന്ത്രി അറിയിച്ചു. മഹാരാഷ്ട്രയിലെ ചില സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ശിവസേന അംഗത്തിന്റെ ചോദ്യം. എല്ലാ ബാങ്കിനും പ്രത്യേക ഡയറക്ടര്‍ ബോര്‍ഡ് ഉണ്ട്. പലിശയും കൂട്ടുപലിശയും സംബന്ധിച്ചും മറ്റും അതത് ബോര്‍ഡുകളുമാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. സര്‍ക്കാര്‍ അതില്‍ ഇടപെടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതോടെയാണ് ഇക്കാര്യത്തില്‍ കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞത്.
Comments are closed for this post.