2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കേന്ദ്ര സര്‍ക്കാര്‍ ജോലിയാണോ നിങ്ങളുടെ സ്വപ്നം; അവസരമുണ്ട്, ചെയ്യേണ്ടത് ഇതെല്ലാം

കേന്ദ്ര സര്‍ക്കാര്‍ സര്‍വീസിലെ വിവിധ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരമൊരുങ്ങുന്നു.കേന്ദ്ര സര്‍ക്കാര്‍ സര്‍വീസിലെ വിവിധ തസ്തികകളിലേക്ക് ഇപ്പോള്‍ വിജ്ഞാപനമിറക്കി. നമ്പര്‍(06/2023) കാറ്റഗറിയില്‍ പ്രസിദ്ധീകരിക്കപ്പെട്ട വിജ്ഞാപനത്തില്‍ 69 ഒഴിവുകളാണുള്ളത്. അതില്‍ 34 ഒഴിവുകള്‍ അസിസ്റ്റന്റ് മൈനിങ് എന്‍ജിനീയറുടേതാണ് കൂടാതെ 22 ഒഴിവ് അസിസ്റ്റന്റ് ഓര്‍ ഡ്രസിങ് ഓഫീസറുടേതുമാണ്. 2023 ഏപ്രില്‍ 13നാണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി.

തസ്തിക, ഒഴിവ്, സ്ഥാപനം/ വകുപ്പ് എന്ന ക്രമത്തില്‍ ഒഴിവുകള്‍

റീജണല്‍ ഡയറക്ടര്‍: 1, (ST) നാഷണല്‍ സെന്റര്‍ ഫോര്‍ ഓര്‍ഗാനിക് ആന്‍ഡ് നാച്ചുറല്‍ ഫാമിങ്, കൃഷികര്‍ഷക ക്ഷേമ വകുപ്പ്

അസിസ്റ്റന്റ് കമ്മീഷണര്‍: (നാച്ചുറല്‍ റിസോഴ്‌സ് മാനേജ്‌മെന്റ്/റെയിന്‍ഫെഡ് ഫാമിങ് സിസ്റ്റം): 1(, General), കൃഷികര്‍ഷക ക്ഷേമ വകുപ്പ്
അസിസ്റ്റന്റ് ഓര്‍ ഡ്രസിങ് ഓഫീസര്‍: 22 (ജനറല്‍11, ഒ.ബി.സി5, ഇ.ഡബ്ലിയു.എസ്2, ഭിന്നശേഷിക്കാര്‍1), ഇന്ത്യന്‍ ബ്യൂറോ ഓഫ് മൈന്‍സ്ഖനി മന്ത്രാലയം

അസിസ്റ്റന്റ് മിനറല്‍ ഇക്കണോമിസ്റ്റ് (ഇന്റലിജന്റ്റ്‌സ്): 4(ജനറല്‍2, SC1, OBC1, ഭിന്നശേഷിക്കാര്‍1), ഇന്ത്യന്‍ ബ്യൂറോ ഓഫ് മൈന്‍സ്ഖനി മന്ത്രാലയം

അസിസ്റ്റന്റ് മൈനിങ് എഞ്ചിനീയര്‍: 34( ജനറല്‍16, SC4, ST2, OBC9, ഇ. ഡബ്ലിയു.എസ് 3), ഇന്ത്യന്‍ ബ്യൂറോ ഓഫ് മൈന്‍സ്ഖനി മന്ത്രാലയം
യൂത്ത് ഓഫീസര്‍:7( ജനറല്‍3, SC1, ST1, OBC2) നാഷണല്‍ സര്‍വീസ് സ്‌കീം യുവജനകാര്യ വകുപ്പ്.

പ്രസ്തുത വകുപ്പുകളിലേക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈനായിട്ടാണ് അക്ഷിക്കേണ്ടത്.
തൊഴില്‍ അവസരങ്ങളുടെ വിശദമായ വിവരങ്ങളും അപേക്ഷിക്കേണ്ട വിതവും www.upsconline.nic.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.