2021 December 06 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സെന്‍സസ് ബഹിഷ്‌കാരിച്ചാലുള്ള അനന്തരഫലങ്ങള്‍ എന്തായിരിക്കും ?

മുസ്തഫാ മുണ്ടുപാറയുടെ കുറിപ്പിന്റെ പൂര്‍ണഭാഗം

സെന്‍സസിന്റെ നടപടിക്രമങ്ങള്‍ ഔദ്യോഗിക തലങ്ങളില്‍ പുരോഗമിക്കുന്നതായി അറിയുന്നു.ഓരോ പത്തുവര്‍ഷം കൂടുമ്പോഴും രാജ്യത്ത് അനിവാര്യമായും നടക്കേണ്ട പ്രക്രിയയാണിത്. മോഡിക്കാലത്ത് ഓരോ നിയമ നടപടികള്‍ക്ക് പിന്നിലും അപകടം പതിയിരിക്കുമെന്നത് കൊണ്ട് സെന്‍സസുമായി ബന്ധപ്പെട്ട ചോദ്യാവലി പോലും സംശയിക്കേണ്ടി വരികയാണ്. അതോടൊപ്പം NPR വഴി NRC യിലേക്ക് വഴിമാറ്റപ്പെടുമോയെന്ന ആശയങ്കയുമുയരുന്നു.

ഏതായാലും സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ മുറപോലെ നടക്കും. ഏപ്രില്‍ 15 മുതല്‍ ആരംഭിച്ച് മെയ് 29 വരെയാണ് ഒന്നാം ഘട്ടം നിശ്ചയിക്കപ്പെട്ട തിയതി. ഉദ്യോഗസ്ഥര്‍ക്ക് ക്ലാസ്സും മറ്റു നിര്‍ദ്ദേശങ്ങളും നടന്നുകൊണ്ടിരിക്കുന്നു. ഇവര്‍ വീടുകളിലേക്കെത്താന്‍ ഏതാനും ദിവസങ്ങള്‍ മാത്രമേയുള്ളൂ. ഇവിടെ സമുദായം എന്തു നിലപാടെടുക്കണമെന്നതില്‍ കൃത്യമായ ധാരണയുണ്ടാക്കേണ്ട അവസാന മണിക്കൂറുകളാണിത്. സെന്‍സില്‍ മുസ്ലിം സമുദായം മാത്രം നിസ്സഹകരിക്കുമ്പോള്‍ ഉണ്ടാവുന്ന കോണ്‍സിക്ക്വന്‍സെന്തായിരിക്കും? സഹകരിച്ചാല്‍ എന്തു സംഭവിക്കും?

‘മില്ലത്തെന്ന ‘ ഒറ്റ താല്‍പര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തേണ്ട തുണ്ട്. രാഷ്ട്രീയ താല്‍പര്യമുള്‍പ്പെടെ ഒന്നും ഈ തീരുമാനത്തെ സ്വാധീനിക്കാനിട വരാത്ത വിധമാവണം ഇതില്‍ നിലപാടെടുക്കേണ്ടത്. സമുദായത്തിലെ കക്ഷിത്വത്തിനപ്പുറം ചിന്തിക്കുന്ന ധാരാളം നിയമവിദഗ്ദരുണ്ട്. അവരുടെ കൂടി അഭിപ്രായം തേടി സമുദായമെന്ന ഒറ്റ താല്‍പര്യത്തില്‍ വിഷയത്തിന് പരിഹാരത്തിലെത്തേണ്ട അവാസന നിമിഷങ്ങളാണ് കടന്നു പോകുന്നത്. കൊറോണയിലെന്ന പോലെ സെന്‍സസിന്റെ കാര്യത്തിലും ജാഗ്രത അനിവാര്യമായിരിക്കുന്നു.

മുസ്തഫ മുണ്ടുപാറ
2020 മാര്‍ച്ച് 19


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.