2020 December 01 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ആഘോഷപരിപാടികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജനങ്ങള്‍ നിയന്ത്രണങ്ങളോട് മുഖം തിരിക്കുകയാണെന്നും വിവാഹങ്ങളില്‍ അനുവദിച്ചതിലധികം പേര്‍ പങ്കെടുക്കുന്നതിനാല്‍ ആഘോഷപരിപാടികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ചടങ്ങുകളില്‍ കൊവിഡ് മാനദണ്ഡം ഉറപ്പാക്കുന്നതില്‍ അതിഥികള്‍ക്കും ആതിഥേയനും തുല്യ ഉത്തരവാദിത്തമാണ്.
സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ഇത്തരം ചടങ്ങുകള്‍ നിരീക്ഷിച്ച് മാര്‍ഗനിര്‍ദ്ദേശം നല്‍കണം. ആഘോഷ പരിപാടിയില്‍ കുറേ കാലത്തേക്ക് കൂടി നിയന്ത്രണം തുടരണം. കെ.എം.എം.എല്‍ ദ്രവീകൃത ഓക്സിജന്‍ ദിവസേന നല്‍കുന്നതിന് തുടക്കമായി. കൊവിഡ് സമയത്ത് ഓക്സിജന്‍ ദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തില്‍ ഇത് വലിയ സഹായമാണ്.
നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് വന്നതോടെ റോഡില്‍ വാഹനങ്ങള്‍ കൂടി. യാത്രക്കാര്‍ മാസ്‌ക് ധരിക്കുന്നതില്‍ മടി കാണിക്കുന്നു. ഡ്രൈവിങ് പരിശീലന വാഹനങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം. മാസ്‌കും കയ്യുറയും നിര്‍ബന്ധമായും ധരിക്കണം. അകലം പാലിച്ച് ഇരിക്കാനാവുന്ന ആളുകളെ മാത്രമേ കാറില്‍ കയറ്റാന്‍ പാടുള്ളൂ.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.