കൊച്ചി: കൊച്ചി ഫ്‌ളാറ്റ് പീഡനക്കേസ് പ്രതി മാര്‍ട്ടിന്‍ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. രണ്ടു ദിവസം മുന്‍പ് കാക്കനാടുള്ള ജുവെല്‍സ് അപ്പാര്‍ട്ട്മെന്റില്‍ നിന്നും മാര്‍ട്ടിന്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തായത്.
പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെയാണ്, ജൂണ്‍ എട്ടാം തീയതി വൈകിട്ട് നാല് മണിയോടെയാണ് കാക്കനാട്ടെ ഫ്‌ളാറ്റില്‍ നിന്നും മാര്‍ട്ടിന്‍ ജോസഫ് ബാഗുകളുമായി രക്ഷപ്പെട്ടത്. മാര്‍ട്ടിനൊപ്പം മറ്റൊരു സുഹൃത്തിനൊപ്പം ഫ്ളാറ്റിലെ ലിഫ്റ്റില്‍ നിന്നും പുറത്തിറങ്ങി പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്.
അതേസമയം, മാര്‍ട്ടിന്‍ ജോസഫിനെതിരെ മറ്റൊരു യുവതി കൂടി പരാതി നല്‍കിയെന്ന് പൊലിസ്. മാര്‍ട്ടിന്‍ ജോസഫ് പീഡിപ്പിച്ചെന്ന് എറണാകുളത്താണ് യുവതി പരാതി നല്‍കിയത്. പരാതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
Comments are closed for this post.