മുംബൈ: യാത്രക്കാരിയായ സ്ത്രീയുമായുള്ള തര്‍ക്കത്തിനൊടുവില്‍ യുവതിയെ 200 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍. ഓട്ടോറിക്ഷയില്‍ സ്ത്രീയുടെ വസ്ത്രം കുടുങ്ങിയത് കണ്ടിട്ടും നിര്‍ത്താതെ ഓട്ടോ ഓടിച്ചുപോവുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഇയാള്‍ക്കെതിരെ കേസെടുത്തു. ഞെട്ടിക്കുന്ന ക്രൂരത കാണിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. സി സി ടി വി ദൃശ്യങ്ങള്‍ പ്രകാരം ജൂലൈ ആറിനാണ് സംഭവം നടന്നത്. സ്ത്രീ ഓട്ടോയുടെ പിന്നില്‍ കുടുങ്ങി കിടക്കുന്നത് കണ്ട പ്രദേശവാസികളും യാത്രക്കാരുമെല്ലാം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും ഓട്ടോറിക്ഷ നിര്‍ത്തിയില്ല. ഒടുവില്‍ ഓട്ടോയുടെ മുന്നില്‍ കയറിനിന്ന് തടയാന്‍ ശ്രമിച്ചപ്പോള്‍ ഓട്ടോറിക്ഷ ദിശ മാറ്റി വേഗത്തില്‍ പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
महाराष्ट्र का कोल्हापुर में ऑटो ड्राइवर और महिला के बीच झगड़े के बाद ऑटो ड्राइवर ने महिला को 200 मीटर तक घसीटा..#Maharashtra #kolhapur #CCTV #crime pic.twitter.com/JBCYwAQ5xT
— Himanshu Purohit (@Himansh256370) July 7, 2023
Content Highlights:cctv shows woman dragged by speeding auto rickshaw
Comments are closed for this post.