റിയാദ്: രാജ്യത്തിന് പുറത്ത് നിന്ന് വരുന്ന തീർഥാടകർക്ക് ഉംറ ഇൻഷുറൻസിനെക്കുറിച്ച് അന്വേഷിക്കാൻ കൗൺസിൽ ഓഫ് കോഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് (സിസിഎച്ച്‌ഐ) സേവനം ആരംഭിച്ചു. പുതിയ സേവനത്തിലൂടെ രാജ്യത്തേക്ക് വരുന്ന തീർത്ഥാടകർക്ക് അവരുടെ ഉംറ ഇൻഷുറൻസിന്റെ സാധുത ഉറപ്പാക്കാമെന്ന് ഹെൽത്ത് ഇൻഷുറൻസ് കൗൺസിൽ വ്യക്തമാക്കി.
കൗൺസിൽ ഓഫ് കോഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസിന്റെ (CCHI) വെബ്സൈറ്റ് വഴിയാണ് തീർത്ഥാടകർക്ക് അവരുടെ ഉംറ ഇൻഷുറൻസിന്റെ സാധുത ഉറപ്പാക്കാനാകുക. സൈറ്റിൽ കയറി ഇ-സർവ്വീസ് തിരഞ്ഞെടുക്കണം. ഇവിടെ “ഇൻഷുറൻസ് സ്റ്റാറ്റസ് അന്വേഷണം (“Inquires about insurance status”), “ഉംറ/ഹജ്ജ് ഇൻഷുറൻസിനെ കുറിച്ചുള്ള അന്വേഷണം (“Inquire about Umrah insurance” / “Haj Insurance Inquire”) എന്നിവ തിരഞ്ഞെടുത്താണ് ഇത് പരിശോധിക്കാനാകുക.
നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ തീർത്ഥാടകർ പാസ്‌പോർട്ട് നമ്പറും കോഡും നൽകാൻ ആവശ്യപ്പെടും. ഇവ നൽകുന്നതോടെ തങ്ങളുടെ ഇൻഷുറൻസ് സംബന്ധമായ വിവരങ്ങൾ ലഭ്യമാകും.
എല്ലാത്തരം സന്ദർശന വിസകളിലും രാജ്യത്തേക്ക് വരുന്ന ആളുകൾക്ക്, കൊവിഡ്-19 കവറേജ് ഉൾപ്പെടെയുള്ള അടിയന്തര ചികിത്സയ്ക്കായി ആരോഗ്യ ഇൻഷുറൻസ് അടുത്തിടെയാണ് അധികൃതർ നിർബന്ധമാക്കിയത്.
Comments are closed for this post.