
സി.ബി.എസ്.ഇ 10, 12 ക്ലാസിലെ പരീക്ഷാ തിയതി പ്രഖ്യാപിച്ചു. മേയ് നാല് മുതല്‍ 10,12 ക്ലാസ് പരീക്ഷകള്‍ ആരംഭിക്കും. ജൂണ്‍ 10ന് പരീക്ഷ അവസാനിക്കും.
പരീക്ഷ തിയതികളുടെ പൂര്‍ണ രൂപം സിബിഎസ്ഇ വെബ്സൈറ്റില്‍ ലഭ്യമാണ്. cbse.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിലെ ‘റീസന്റ് അനൗണ്‍സ്മെന്റ്സ്’ എന്ന വിഭാഗത്തില്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് ഏത് ക്ലാസ് എന്നത് സെലക്ട് ചെയ്താല്‍ ഡേറ്റ് ഷീറ്റ് ലഭിക്കുന്നതാണ്.