കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ ദുരൂഹതയെന്ന് ഹൈക്കോടതി. പദ്ധതിയെക്കുറിച്ചുള്ള സി.ബി.ഐ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം.
ലൈഫ് മിഷന്‍ എന്നത് സര്‍ക്കാര്‍ പ്രൊജക്ടാണോ അതോ സര്‍ക്കാര്‍ ഏജന്‍സിയാണോ എന്ന് കോടതി ചോദിച്ചു. ഇതൊരു സര്‍ക്കാര്‍ പദ്ധതിയാണെന്ന് കോടതി വ്യക്തമാക്കി. ലൈഫ് മിഷന്‍ പദ്ധതിയുടെ ധാരണാപത്രവും കോടതി പരിശോധിച്ചു.
നിയമപരമായ സാധുത ഉള്ള സ്ഥാപനമല്ല ലൈഫ് മിഷനെങ്കില്‍ എങ്ങനെ ഒരു വിദേശ ഏജന്‍സിയുമായി ധാരണ പത്രം ഒപ്പിടാനാകും എന്ന് കോടതി ചോദിച്ചു. ലൈഫ് മിഷന്‍ പദ്ധതിയില്‍ എന്തോ ദുരൂഹതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ നിര്‍ധനര്‍ക്ക് വീട് നല്‍കുക മാത്രമാണ് ലൈഫ് പദ്ധതിയുടെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ പറഞ്ഞു.
Comments are closed for this post.