ന്യൂഡല്‍ഹി: സോളാര്‍ പീഡനക്കേസില്‍ സി.ബി.ഐ പ്രാഥമിക വിവരശേഖരണം തുടങ്ങി. പരാതിക്കാരി ഇന്ന് ഡല്‍ഹി സി.ബി.ഐ ഓഫിസില്‍ ഹാജരാകും.
പരാതിയുടെ അടിസ്ഥാനത്തില്‍ കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പേഴ്സണല്‍ മന്ത്രാലയം പരാതിയുടെ പകര്‍പ്പ് സി.ബി.ഐയ്ക്ക് കൈമാറിയിരുന്നു.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍ എ.പി അനില്‍കുമാര്‍, എ.പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരായ പരാതികളാണ് സി.ബി.ഐയ്ക്ക് വിട്ടിരിക്കുന്നത്.
Comments are closed for this post.