കൊച്ചി: മത്സ്യകയറ്റുമതിയില്‍ അഴിമതി നടത്തിയെന്ന പരാതിയില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരെ കേസെടുത്ത് സി.ബി.ഐ.
മുഹമ്മദ് ഫൈസല്‍ എം.പിയാണ് കേസില്‍ ഒന്നാം പ്രതി, ഇദ്ദേഹത്തിന്റെ ബന്ധു ആന്ത്രോത്ത് ദ്വീപ് സ്വദേശി അബ്ദുള്‍ റസാഖ്, ലക്ഷദ്വീപ് കോപറേറ്റിംവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന് എം.ഡി അന്‍വര്‍, ലക്ഷദ്വീപിലെ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരടക്കം ആറ് പേരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്.
മത്സ്യത്തിന് കൂടിയ വില നല്‍കാമെന്ന് വാഗ്ദാനം നല്‍കി സംഭരിച്ച് ലക്ഷദ്വീപ് കോപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന് വഴി കയറ്റുമതി നടത്തി, പണം നല്‍കാതെ മത്സ്യതൊഴിലാളികള്‍ക്കും, സഹകരണ സ്ഥാപനത്തിനും ഒന്‍പത് കോടിയുടെ നഷ്ടം വരുത്തി എന്നാണ് സിബിഐ കണ്ടെത്തല്‍.
Comments are closed for this post.